മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ സമര്‍പ്പിക്കാം

മലപ്പുറം ജില്ലയിൽ ക്ഷീര വികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് താല്‍പ്പര്യമുള്ള ക്ഷീര കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സബ്‌സിഡി നിരക്കില്‍ ഒരു പശു, രണ്ട് പശു, അഞ്ച് പശു, കൊമ്പോസിറ്റ് ഡയറി യൂണിറ്റ് (ഒരു പശുവും  കിടാരിയും, മൂന്ന് പശുക്കളും രണ്ട് കിടാരിയും), കാലിത്തൊഴുത്ത് നിര്‍മാണം, ആവശ്യാധിഷ്ടിത ധനസഹായം പദ്ധതി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകള്‍ ജൂണ്‍ 16 ന് വൈകുന്നേരം അഞ്ച് മണിവരെ ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റുകളില്‍ സ്വീകരിക്കും. അപേക്ഷാ ഫോമും പദ്ധതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളില്‍ നിന്ന്  ലഭിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ അറിയിച്ചു. ഫോണ്‍: 0483 2734944.

#360malayalam #360malayalamlive #latestnews #malappuram

മലപ്പുറം ജില്ലയിൽ ക്ഷീര വികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേ...    Read More on: http://360malayalam.com/single-post.php?nid=4716
മലപ്പുറം ജില്ലയിൽ ക്ഷീര വികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേ...    Read More on: http://360malayalam.com/single-post.php?nid=4716
മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ സമര്‍പ്പിക്കാം മലപ്പുറം ജില്ലയിൽ ക്ഷീര വികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് താല്‍പ്പര്യമുള്ള ക്ഷീര കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സബ്‌സിഡി നിരക്കില്‍ ഒരു പശു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്