കോപ്പ ടൂര്‍ണമെന്റ് നടത്താനില്ലെന്ന് അര്‍ജന്റീനയും

കോപ്പ അമേരിക്ക ടൂർണമെന്റിന് ഇത്തവണ അർജന്റീന വേദിയാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ ആതിഥേയരെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുകയാണ്. ജൂണ്‍ 14 നാണ് ടൂർണമെന്റ് തുടങ്ങേണ്ടിയിരുന്നത്. നേരത്തെ ആതിഥേയത്വത്തില്‍ നിന്ന് കൊളംബിയയും പിന്മാറിയിരുന്നു. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് കാരണം 2021-ലേക്ക് മാറ്റുകയായിരുന്നു. ടൂര്‍ണമെന്റ് ഈ വര്‍ഷം അവസാനത്തേക്ക് മാറ്റിവെയ്ക്കണമെന്ന കൊളംബിയന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തള്ളിയിരുന്നു. കൊളംബിയയില്‍ പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിനെതിരേ പ്രക്ഷോഭം ആരംഭിച്ച സാഹചര്യത്തിലായിരുന്നു ഇത്.

#360malayalam #360malayalamlive #latestnews #argentina

കോപ്പ അമേരിക്ക ടൂർണമെന്റിന് ഇത്തവണ അർജന്റീന വേദിയാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ ആതിഥേയരെ കണ്ട...    Read More on: http://360malayalam.com/single-post.php?nid=4587
കോപ്പ അമേരിക്ക ടൂർണമെന്റിന് ഇത്തവണ അർജന്റീന വേദിയാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ ആതിഥേയരെ കണ്ട...    Read More on: http://360malayalam.com/single-post.php?nid=4587
കോപ്പ ടൂര്‍ണമെന്റ് നടത്താനില്ലെന്ന് അര്‍ജന്റീനയും കോപ്പ അമേരിക്ക ടൂർണമെന്റിന് ഇത്തവണ അർജന്റീന വേദിയാകില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ ആതിഥേയരെ കണ്ടെത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്