ഗോളടിച്ച ശേഷം മറഡോണക്ക്​ ആദരാഞ്​ജലികളുമായി മെസ്സി

ലാലിഗയിൽ ഒസാസുനയ്ക്കെതിരെ നേടിയ ഗോൾ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. ഗോൾ നേടിയതിനു ശേഷം അർജൻ്റൈൻ ക്ലബ് നൂവെൽ ഓൾഡ് ബോയ്സ് ക്ലബിൽ കളിച്ചുകൊണ്ടിരിക്കെ മറഡോണ ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സി പ്രദർശിപ്പിച്ചു കൊണ്ടാണ് മെസി ഇതിഹാസ താരത്തിന് ആദരവർപ്പിച്ചത്. സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മറഡോണയുടെ മരണത്തിന്​ പിന്നാലെ അർജൻറീനക്കും ഫുട്​ബാളിനും ഇത്​ ദുഃഖത്തിന്റെ ദിനമാണെന്ന്​ മെസി പറഞ്ഞിരുന്നു. ഞായറാഴ്​ച നടന്ന മത്സരത്തിൽ ബാഴ്​സലോണ ഒസാസുനയെ എതിരില്ലാത്ത നാലുഗോളിന്​ തരിപ്പണമാക്കിയിരുന്നു​.


മൂന്നു​ തോൽവിയിൽ താളംതെറ്റിയ ബാഴ്​സലോണയുടെ പ്ലെയിങ്​ ഇലവനിൽ മെസ്സിയും ഗ്രീസ്​മാനും തിരിച്ചെത്തി.മാർട്ടിൻ ബ്രാത്​വെയ്​റ്റ്​ (29), അ​െൻറായിൻ ഗ്രീസ്​മാൻ (42), ഫിലിപ്​ കുടീന്യോ (57), ലയണൽ മെസ്സി (73) എന്നിവരാണ്​ ബാഴ്​സക്കായി ലക്ഷ്യംകണ്ടത്​. ലാലിഗയിൽ 14 പോയൻറുമായി ഏഴാം സ്​ഥാനത്താണ്​ ബാഴ്​സ. റയൽ സൊസിഡാഡ്​, അത്​ലറ്റികോ മഡ്രിഡ്​ (23) ടീമുകളാണ്​ ഒന്നും രണ്ടും സ്​ഥാനങ്ങളിൽ. 17 പോയൻറുള്ള റയൽ നാലാമതാണ്​.

#360malayalam #360malayalamlive #latestnews

ലാലിഗയിൽ ഒസാസുനയ്ക്കെതിരെ നേടിയ ഗോൾ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ബാഴ്സലോണ സൂപ്പർ താരം ല...    Read More on: http://360malayalam.com/single-post.php?nid=2737
ലാലിഗയിൽ ഒസാസുനയ്ക്കെതിരെ നേടിയ ഗോൾ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ബാഴ്സലോണ സൂപ്പർ താരം ല...    Read More on: http://360malayalam.com/single-post.php?nid=2737
ഗോളടിച്ച ശേഷം മറഡോണക്ക്​ ആദരാഞ്​ജലികളുമായി മെസ്സി ലാലിഗയിൽ ഒസാസുനയ്ക്കെതിരെ നേടിയ ഗോൾ കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് സമർപ്പിച്ച് ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി. ഗോൾ നേടിയതിനു ശേഷം അർജൻ്റൈൻ ക്ലബ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്