'യാസ്' ശക്തമായ ചുഴലിക്കാറ്റായി മാറി

ബംഗാൾ  ഉൾക്കടലിലെ  'യാസ്'  ചുഴലിക്കാറ്റ്  ശക്തമായ ചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ്  ജാഗ്രത മുന്നറിയിപ്പായി ഓറഞ്ച് മെസ്സേജ്. മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി വടക്കു പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 16 കി.മീ വേഗതയിൽ സഞ്ചരിച്ച്  2021 മെയ് 25, രാവിലെ 11.30  ഓടെ 18.7  °N അക്ഷാംശത്തിലും 88.0 °E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവിൽ 'യാസ്' എന്ന ശക്തമായ ചുഴലിക്കാറ്റ്  പാരദ്വീപിൽ (ഒഡീഷ ) നിന്ന് 220 കി.മീ തെക്ക്  -തെക്കു കിഴക്കായും  ബാലസോറിൽ (ഒഡീഷ )  നിന്ന്  330 കി.മീ  തെക്ക് -തെക്കു കിഴക്കായും  ഡിഗ (പശ്ചിമ  ബംഗാൾ) യിൽ നിന്ന് 320 കി.മീ തെക്ക് -തെക്കു കിഴക്കായും,സാഗർ ദ്വീപിൽ ( പശ്ചിമ  ബംഗാൾ) നിന്ന് 320 കി.മീ തെക്ക് ഭാഗത്തുമായാണ്   ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. 


ഈ ശക്തമായ ചുഴലിക്കാറ്റ് വടക്ക് -വടക്ക്‌ പടിഞ്ഞാറ്  ദിശയിൽ സഞ്ചരിച്ച് അടുത്ത 12 മണിക്കൂറിൽ  ശക്തി പ്രാപിച്ചു അതിശക്തമായ  ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറാൻ ആണ് സാധ്യത. തുടർന്ന് വീണ്ടും വടക്ക്-  വടക്കു പടിഞ്ഞാറു  ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്  വീണ്ടും  ശക്തി പ്രാപിച്ച് മെയ് 26 നു പുലർച്ചയോടെ  പശ്ചിമ  ബംഗാൾ - വടക്കൻ ഒഡിഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന്  മേയ്  26  ഉച്ചയോടെ  പശ്ചിമ  ബംഗാൾ - വടക്കൻ ഒഡിഷ തീരത്തു  പാരദ്വീപിനും  സാഗർ   ദ്വീപിനും  ഇടയിൽ  അതിശക്തമായ ചുഴലിക്കാറ്റായി (Very Severe Cyclonic Storm) കരയിൽ പ്രവേശിക്കാൻ സാധ്യത .


മെയ് 25 - മെയ് 26 തിയ്യതികളിൽ  വടക്കൻ  ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മൽസ്യ തൊഴിലാളികൾ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട് .


*കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല.*


ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തിൽ മെയ് 25 - മെയ് 26   തിയ്യതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  കേരളത്തിൽ  ന്യൂനമർദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട്  വിവിധ ജില്ലകളിൽ  മഞ്ഞ അലെർട് പുറപ്പെടുവിച്ചിട്ടുണ്ട് . കേരളത്തിലെ ദിനാവസ്ഥയിൽ (Weather) ഉണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങൾ വരും മണിക്കൂറുകളിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ന്യൂനമർദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

#360malayalam #360malayalamlive #latestnews #weather

ബംഗാൾ ഉൾക്കടലിലെ 'യാസ്' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ...    Read More on: http://360malayalam.com/single-post.php?nid=4505
ബംഗാൾ ഉൾക്കടലിലെ 'യാസ്' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ...    Read More on: http://360malayalam.com/single-post.php?nid=4505
'യാസ്' ശക്തമായ ചുഴലിക്കാറ്റായി മാറി ബംഗാൾ ഉൾക്കടലിലെ 'യാസ്' ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തു ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പായി ഓറഞ്ച് മെസ്സേജ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്