പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു

പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി തൃത്താലയില്‍ നിന്ന് എം എല്‍ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേഷിന് 96 വോട്ടും പി സി വിഷ്‌ണുനാഥിന് 40 വോട്ടുമാണ് വോട്ടെടുപ്പില്‍ ലഭിച്ചത്. പ്രോടേം സ്‌പീക്കറായ പി ടി എ റഹീം വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. തുടര്‍ന്ന് മന്ത്രി എം വി ഗോവിന്ദന്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരുടേയും എംഎല്‍എമാരുടെയും ഇരിപ്പിടത്തിന്റെ ക്രമത്തിലാണ് വോട്ടുചെയ്യാന്‍ വിളിച്ചത്. ബാലറ്റ് പേപ്പറില്‍ ഗുണനചിഹ്നമിട്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും സഭയില്‍ ഹാജരമായ തങ്ങളുടെ മുഴുവന്‍ വോട്ടും ചെയ്യിക്കാനായി. ഇരു മുന്നണിയുടേയും ഒരു വോട്ടും അസാധുവായില്ല.

തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സ്പീക്കറാകാന്‍ എം ബി രാജേഷിന് കഴിഞ്ഞു. കേരള നിയമസഭയിലെ 23-ാം സ്പീക്കറായാണ് രാജേഷ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് എല്ലാ അഭിനന്ദനവും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ നടപടി ക്രമം കാര്യക്ഷമായി നടപ്പിലാക്കാന്‍ സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിച്ച്‌ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിയും. സ്പീക്കര്‍ക്ക് എല്ലാ സഹകരണവും സഭാ നേതാവ് എന്ന നിലയില്‍ വാഗ്ദാനം ചെയ്യുന്നുയ സഭാ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ച്‌ പ്രവര്‍ത്തിക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌പീക്കര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി. ജനാധിപത്യത്തോടും സഭയോടും വിശ്വാസമാണ്. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതുണ്ടാക്കുമെന്നും രാജേഷ് പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി ഈ മാസം 28നാണ് ഇനി നിയമസഭ ചേരുന്നത്.

#360malayalam #360malayalamlive #latestnews #election #speaker

പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി തൃത്താലയില്‍ നിന്ന് എം എല്‍ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേ...    Read More on: http://360malayalam.com/single-post.php?nid=4497
പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി തൃത്താലയില്‍ നിന്ന് എം എല്‍ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേ...    Read More on: http://360malayalam.com/single-post.php?nid=4497
പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി എം ബി രാജേഷിനെ തിരഞ്ഞെടുത്തു പതിനഞ്ചാം നിയമസഭയുടെ സ്‌പീക്കറായി തൃത്താലയില്‍ നിന്ന് എം എല്‍ എയായി തിരഞ്ഞടുക്കപ്പെട്ട എം ബി രാജേഷിനെ തിരഞ്ഞെടുത്തു. എം ബി രാജേഷിന് 96 വോട്ടും പി സി വിഷ്‌ണുനാഥിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്