രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; എം എൽ എ മാരുടെ സത്യപ്രതിജ്ഞ നാളെ

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എം എല്‍ എ മാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങുക. പ്രോട്ടെം സ്പീക്കര്‍ പിടിഎ റഹിമിന് മുന്നില്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കൊവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, എം വിന്‍സെന്റ് എന്നിവര്‍ സത്യപ്രതിജ്ഞക്കെത്തില്ല.സന്ദര്‍ശകര്‍ക്ക് ഗ്യാലറികളില്‍ വിലക്കാണ്. ബന്ധുക്കളെത്തിയാല്‍ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ വീഡിയോ വാളിലൂടെ സത്യപ്രതിജ്ഞ കാണാം.എം എല്‍ എ ഹോസ്റ്റലില്‍ ചിലര്‍ മുറി ഒഴിഞ്ഞിട്ടില്ലാത്തതിനാല്‍ മാസ്ക്കറ്റ് ഹോട്ടല്‍ ,ചൈത്രം, സൗത്ത പാര്‍ക്ക്, നിള ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ എംഎല്‍എമാര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.


25നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. എം ബി രാജേഷിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കര്‍ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ യുഡിഎഫ് തീരുമാനം ഉടനുണ്ടാകും. നാളെ ഉച്ചക്ക് 12 മണി വരെ നാമനിര്‍ദേശ പത്രിക നല്‍കാം.28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ 4 ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. പഴയ ബജറ്റിന്‍റെ തുടര്‍ച്ചയാവും ഇത്തവണത്തെ ബജറ്റെന്നും പക്ഷേ പുതിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടും നാലു മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും

#360malayalam #360malayalamlive #latestnews #kerala #government

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എം എല്‍ എ മാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ...    Read More on: http://360malayalam.com/single-post.php?nid=4478
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എം എല്‍ എ മാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ...    Read More on: http://360malayalam.com/single-post.php?nid=4478
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; എം എൽ എ മാരുടെ സത്യപ്രതിജ്ഞ നാളെ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. എം എല്‍ എ മാരുടെ സത്യപ്രതിജ്ഞയോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്