തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

തൊഴിലധിഷ്ഠിത  പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിലാണ് തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍ സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചത്.

ആറ് മാസ കോഴ്‌സിലേക്ക് 50 വയസ്സിന് താഴെയുള്ള  ബി.ടെക്, എം.ടെക്  ഡിഗ്രി, എം സി എ, ബി.എസ്.സി, എം.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി സി എ എന്നീ യോഗ്യതയുള്ളവര്‍ക്കും അവസാനവര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

 അപേക്ഷകര്‍ അവസാന സെമസ്റ്റര്‍/വര്‍ഷം വരെയുള്ള പരീക്ഷയുടെ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റുകള്‍   ഹാജരാക്കണം.ജനറല്‍ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാര്‍ക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഡി.ഡി/ഓണ്‍ലൈന്‍ ആയി നല്‍കാവുന്നതാണ്. അപേക്ഷ ഫോം www.ihrd.ac.in ല്‍ നിന്നോ കോളേജ് വെബ് സൈറ്റ് www.cek.ac.in ല്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.  

താല്‍പര്യമുള്ളവര്‍ 2021 ജുണ്‍ 15ന് മുന്‍പായി The Principal, College of Engineering Kalloo ppara, KadamanKulum P. O, Kallooppara, Thiruvalla  689583 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്. 9447402630, 0469-2677890,  2678983, 8547005034. www.ihrd.ac.in,  www.cek.ac.in

#360malayalam #360malayalamlive #latestnews #job

തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപന...    Read More on: http://360malayalam.com/single-post.php?nid=4394
തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപന...    Read More on: http://360malayalam.com/single-post.php?nid=4394
തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറെന്‍സിക് ആന്‍ഡ് സെക്യൂരിറ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്