മലപ്പുറം ജില്ലയില്‍ 5,65,645 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നിലവില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിരോധ വാക്സിന്‍ നല്‍കുന്നത്. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണവും ഇതോടൊപ്പം പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ ബുധനാഴ്ച വരെ 5,65,645 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. ഇവരില്‍ 4,88,612 പേര്‍ക്ക് ഒന്നാം ഡോസും 77,033 പേര്‍ക്ക് രണ്ടാം ഡോസുമാണ് നല്‍കിയത്.


38,338 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒന്നാം ഡോസും 25,055 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. കോവിഡ് മുന്നണി പോരാളികളില്‍ 14,758 പേര്‍ക്ക് ഒന്നാം ഡോസും 14,182 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. പോളിംഗ് ഉദ്യോഗസ്ഥരില്‍ 33,545 പേര്‍ ആദ്യ ഘട്ട വാക്സിനും 11,284 പേര്‍ രണ്ടാം വാക്സിനും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 4,01,944 പേര്‍ ആദ്യഘട്ട വാക്സിനും 26,512 പേര്‍ രണ്ടാം ഘട്ട വാക്സിനുമാണ് സ്വീകരിച്ചിരിക്കുന്നത്.

#360malayalam #360malayalamlive #latestnews #vaccine #malappuram

മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായി മുന്‍കൂട്ടി രജിസ്റ്റര്‍...    Read More on: http://360malayalam.com/single-post.php?nid=4197
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായി മുന്‍കൂട്ടി രജിസ്റ്റര്‍...    Read More on: http://360malayalam.com/single-post.php?nid=4197
മലപ്പുറം ജില്ലയില്‍ 5,65,645 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം പുരോഗമിക്കുന്നു. പ്രത്യേക വിഭാഗങ്ങളിലായി മുന്‍കൂട്ടി രജിസ്റ്റര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്