മൊട്ടിടെങ്കിലും വിരിയാതെ താമര

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഒരിടത്തും ലീഡ് ഇല്ലാതെ ബിജെപി. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിപ്പോന്ന പാലക്കാട്ടെ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍ അവസാന ഘട്ടത്തില്‍ പിന്നിലായി. യുഡിഎഫിലെ ഷാഫി പറമ്പില്‍ ആണ് ഇവിടെ ലീഡ് ചെയ്യുന്നത്.


വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ പാലക്കാട് മുന്നിലായിരുന്നു ഇ ശ്രീധരന്‍. ഒരു ഘട്ടത്തില്‍ ലീഡ് ഏഴായിരത്തിനു മുകളിലെത്തി. എന്നാല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങിയപ്പോള്‍ ഇതു കുറഞ്ഞുവന്നു. രണ്ടു റൗണ്ട് മാത്രം എണ്ണാനുള്ളപ്പോള്‍ ആയിരത്തിലേറെ വോട്ടിനാണ് ഷാഫി ലീഡ് ചെയ്യുന്നത്. 

ബിജെപി പ്രതീക്ഷ വച്ച നേമത്ത് പാര്‍ട്ടി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ പിന്നിലാണ്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ്. സുരേന്ദ്രന്‍ മത്സരിച്ച രണ്ടാം മണ്ഡലമായ കോന്നിയില്‍ മൂന്നാം സ്ഥാനത്താണ്. 

തൃശൂരാണ് ബിജെപിക്കു പ്രതീക്ഷയുണ്ടായിരുന്ന മറ്റൊരു മണ്ഡലം. ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായി.

#360malayalam #360malayalamlive #latestne #election #bjpws

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഒരിടത്തും ലീഡ് ഇല്ലാതെ ബിജെപി. തുടക്കം മുതല്‍ ലീ...    Read More on: http://360malayalam.com/single-post.php?nid=4195
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഒരിടത്തും ലീഡ് ഇല്ലാതെ ബിജെപി. തുടക്കം മുതല്‍ ലീ...    Read More on: http://360malayalam.com/single-post.php?nid=4195
മൊട്ടിടെങ്കിലും വിരിയാതെ താമര സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പു വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുമ്പോള്‍ ഒരിടത്തും ലീഡ് ഇല്ലാതെ ബിജെപി. തുടക്കം മുതല്‍ ലീഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്