കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അൽപ്പസമയത്തിനകം; പൊന്നാനിയും തവനൂരും നിർണ്ണായകം

കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അൽപ്പസമയത്തിനകം. കടുത്ത മത്സരം നടക്കുന്ന പൊന്നാനിയും തവനൂരും ഇടത് വലത് പാർട്ടികൾക്ക് നിർണ്ണായകം. തപാൽ വോട്ടുകൾ എട്ടുമണിയോടെ എണ്ണിത്തുടങ്ങും. ഇവിഎം എട്ടരയോടെ എണ്ണിത്തുടങ്ങും. 

തവനൂര്‍ നിയോജക മണ്ഡലം വോട്ടെണ്ണൽ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയിലും പൊന്നാനി മണ്ഡലം എ.വി.എച്ച്.എസ്.എസ് പൊന്നാനിയിലും നടക്കും. 

പൊന്നാനിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി സിഐടിയു ദേശീയ നേതാവ് പി നന്ദകുമാർ , യു ഡി എഫ് സ്ഥാനാർത്ഥിയായി എം രോഹിത്ത്, എൻ ഡി എ സ്ഥാനാർത്ഥി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി എന്നിവരാണ് ജനവിധി തേടുന്നത്.

കടുത്ത മത്സരം നടക്കുന്ന തവനൂരിൽ സിറ്റിംഗ് എം.എൽ.എ കൂടിയായ ഡോ.കെ .ടി ജലീൽ, യുഡിഎഫ് സ്ഥാനാർത്ഥിയായ ഫിറോസ് കുന്നുംപറമ്പിൽ,  എൻ.ഡി.എ.  സ്ഥാനാർഥി രമേശ് എന്നിവരാണ് മത്സര രംഗത്തുള്ളവർ.

കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേലങ്ങാടി ജി.വി.എച്ച്.എസ്.എസിലും ഏറനാട്, മഞ്ചേരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ മലപ്പുറം ഗവ. കോളജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളിലേത് ചുങ്കത്തറ മാര്‍ത്തോമ കോളജിലും പെരിന്തല്‍മണ്ണ മണ്ഡലത്തിലേത് ഗവ. ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ് പെരിന്തല്‍മണ്ണയിലും മങ്കട മണ്ഡലം പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസിലും മലപ്പുറം മണ്ഡലം മലപ്പുറം എം.എസ്.പി എച്ച്.എസ്.എസിലും വേങ്ങര മണ്ഡലം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലും വള്ളിക്കുന്ന് മണ്ഡലം തിരൂരങ്ങാടി ജി.എച്ച്.എസ്.എസിലും തിരൂരങ്ങാടി മണ്ഡലം കെ.എം.എം.ഒ അറബിക് കോളജ് തിരൂരങ്ങാടിയിലും  താനൂര്‍, തിരൂര്‍ മണ്ഡലം തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്കിലും  കോട്ടക്കല്‍ മണ്ഡലം തിരൂര്‍ ജി.ബി.എച്ച്.എസ്.സ്കൂളിലുമാണ് നടക്കുന്നത്.

#360malayalam #360malayalamlive #latestnews #election #malappuram

കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അൽപ്പസമയത്തിനകം. കടുത്ത മത്സരം നടക്കുന്ന പൊന്നാനിയും തവനൂരും ഇടത് വലത് ...    Read More on: http://360malayalam.com/single-post.php?nid=4189
കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അൽപ്പസമയത്തിനകം. കടുത്ത മത്സരം നടക്കുന്ന പൊന്നാനിയും തവനൂരും ഇടത് വലത് ...    Read More on: http://360malayalam.com/single-post.php?nid=4189
കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അൽപ്പസമയത്തിനകം; പൊന്നാനിയും തവനൂരും നിർണ്ണായകം കേരള നിയമസഭ തെരെഞ്ഞെടുപ്പ് ഫലങ്ങൾ അൽപ്പസമയത്തിനകം. കടുത്ത മത്സരം നടക്കുന്ന പൊന്നാനിയും തവനൂരും ഇടത് വലത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്