കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ നാളെയും സൗകര്യം

മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് /  മലപ്പുറം ലോക്സഭാ  ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും  രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ  ഉദ്യോഗസ്ഥര്‍,  സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ നാളെയും (മെയ് ഒന്ന്) സൗകര്യമൊരുക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സൗകര്യം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്  നിയോഗിക്കപ്പെട്ടതിന്റെ രേഖസഹിതം  ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഏജന്റുമാരും കോവിഡ് ടെസ്റ്റിന് ഹാജരാകണം. ടെസ്റ്റിന് ഹാജരാകുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #election #malappuram

മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗ...    Read More on: http://360malayalam.com/single-post.php?nid=4178
മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗ...    Read More on: http://360malayalam.com/single-post.php?nid=4178
കോവിഡ് ടെസ്റ്റിന് വിവിധ കേന്ദ്രങ്ങളില്‍ നാളെയും സൗകര്യം മലപ്പുറം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പ് / മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരും രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുമായ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്