വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ ആവശ്യപ്പെട്ട് ഹർജികൾ; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണും നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും.

മൂന്ന് ഹർജികളാണ് കോടതി പരി​ഗണിക്കുന്നത്. മെയ്‌ ഒന്ന് അർദ്ധ രാത്രി മുതൽ രണ്ടാം തീയതി അർദ്ധ രാത്രി വരെ ലോക്ക് ഡൌൺ ഏർപ്പെടുത്തണം എന്നവശ്യപ്പെട്ട് കൊല്ലത്തെ അഭിഭാഷകൻ ആയ അഡ്വ. വിനോദ് മാത്യു വിൽസൺ ആണ് കോടതിയെ സമീപിച്ചത്.

വോട്ടെണ്ണലിനോടനുബന്ധിച്ച് 48 മണിക്കൂർ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ.എസ്.ഗണപതിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികളിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

#360malayalam #360malayalamlive #latestnews #kerala #election #lockdown

നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണും നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ ...    Read More on: http://360malayalam.com/single-post.php?nid=4074
നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണും നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ ...    Read More on: http://360malayalam.com/single-post.php?nid=4074
വോട്ടെണ്ണൽ ദിനം ലോക്ക്ഡൗൺ ആവശ്യപ്പെട്ട് ഹർജികൾ; ഹൈക്കോടതി ഇന്ന് പരി​ഗണിക്കും നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക് ഡൗണും നിരോധനാജ്ഞയും ഏർപ്പെടുത്തണമെന്നുള്ള ഹർജികൾ ഹൈക്കോടതി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്