തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം തൃശൂർ പൂരത്തിന് നാളെ കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും മറ്റ് എട്ടു ഘടകക്ഷേത്രങ്ങളിലുമാണ് നാളെ കാെടിയേറുന്നത്. ഇതോടെ തൃശുർ പൂരം ചടങ്ങുകൾക്കും തുടക്കമാകും. 

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി. പാസുള്ളവരെ മാത്രമേ പൂരപറമ്പിൽ പ്രവേശിപ്പിക്കൂ. പാസ് ലഭിക്കാൻ കോവിഡ് ജാഗ്രത പോർട്ടലിലൂടെ അപേക്ഷിക്കാം. ഇതിനായി പ്രത്യേകം സംവിധാനമൊരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം. 

ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ദേശക്കാർ ആദ്യ കാെടിക്കൂറ നാട്ടുക. പതിനാെന്നരയ്ക്ക് തിരുവമ്പാടിയിലും പന്ത്രണ്ടു മണിക്ക് പാറമേക്കാവിലും കാെടിയേറ്റ ചടങ്ങുകൾ നടക്കും. കോവിഡ് നിയന്ത്രണം ഉള്ളതിനാൽ ദേശക്കാരിൽ നിന്ന് ഇത്തവണ പൂരപ്പറ സ്വീകരിക്കില്ല. 

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് ഈ മാസം 20 മുതൽ അപേക്ഷിക്കാം. പൂരത്തിനെത്തുന്നവരുടെ പാസ്സ് പരിശോധന 47 കേന്ദ്രങ്ങളിലായി നടക്കും. രണ്ട് തവണ പരിശോധിച്ചശേഷമെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സുരക്ഷ ഉറപ്പാക്കാൻ 5000ത്തോളം പാേലീസുകാരെയും വിന്യസിക്കും.

#360malayalam #360malayalamlive #latestnews

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി. പാസുള്ളവരെ മാത്രമേ പൂരപറമ്പിൽ പ്രവേശിപ്പിക്കൂ. പ...    Read More on: http://360malayalam.com/single-post.php?nid=3985
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി. പാസുള്ളവരെ മാത്രമേ പൂരപറമ്പിൽ പ്രവേശിപ്പിക്കൂ. പ...    Read More on: http://360malayalam.com/single-post.php?nid=3985
തൃശൂർ പൂരത്തിന് നാളെ കൊടിയേറ്റം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊലീസ് നഗരത്തിൽ പരിശോധന കർശനമാക്കി. പാസുള്ളവരെ മാത്രമേ പൂരപറമ്പിൽ പ്രവേശിപ്പിക്കൂ. പാസ് ലഭിക്കാൻ കോവിഡ് ജാഗ്രത പോർട്ടലിലൂടെ അപേക്ഷിക്കാം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്