കരിപ്പൂര്‍ അപകടത്തില്‍ പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം കലക്ടര്‍

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍.പരിശോധാ ഫലം കാത്തിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും കലക്ടര്‍ പറഞ്ഞു.

മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 149 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 18 പേര്‍ മരിക്കുകയും ചെയ്തു. 23 പേര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തതായി കലക്ടര്‍ അറിയിച്ചു.

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിര്‍ദ്ദേശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാ...    Read More on: http://360malayalam.com/single-post.php?nid=398
കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാ...    Read More on: http://360malayalam.com/single-post.php?nid=398
കരിപ്പൂര്‍ അപകടത്തില്‍ പെട്ടവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം കലക്ടര്‍ കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍.പരിശോധാ ഫലം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്