ഹരിദ്വാറിലെ കുംഭമേളയിൽ 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 4,201  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.   കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്. കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച മഹാമണ്ഡലേശ്വർ കപിൽദേവ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഹരിദ്വാറിൽ നടന്നുവരുന്ന മെഗാ കുംഭമേള ഏപ്രിൽ 30 വരെ തുടരും.  കോവിഡ് സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പ് തന്നെ കുംഭമേള അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ അധികൃതർ നിഷേധിക്കുകയും ചെയ്തു.

'ജനുവരിയിൽ നടക്കേണ്ടിയിരുന്ന കുംഭമേള കോവിഡിനെ തുടർന്നാണ് ഏപ്രിലിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തനിക്ക് യാതൊരു നിർദേശവും ലഭിച്ചിട്ടില്ല' ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റും കുംഭമേള ഓഫീസറുമായ ദീപക് റാവത്ത് പറഞ്ഞു.

മേള നേരത്തെ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാരും മതനേതാക്കളും തമ്മിൽ ചർച്ച നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മേള തടസ്സമില്ലാതെ തുടരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. രാജ്യ വ്യാപകമായി കോവിഡ് വ്യാപകമായി പടരുന്നതിനിടെ ഗംഗാതീരത്ത് നടക്കുന്ന കുംഭമേളയിൽ ലക്ഷ കണക്കിന് പേരാണ് ഒരുമിച്ച് ചേരുന്നത്. 17.31 ലക്ഷത്തോളം പേരാണ് സ്നാനത്തിനായി ഗംഗാതീരത്തെത്തിയിട്ടുള്ളത്.

#360malayalam #360malayalamlive #latestnews#Kumbamela#Covid

ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ...    Read More on: http://360malayalam.com/single-post.php?nid=3977
ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ...    Read More on: http://360malayalam.com/single-post.php?nid=3977
ഹരിദ്വാറിലെ കുംഭമേളയിൽ 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്