രാജ്യസഭാംഗങ്ങളുടെ ഒഴിവുകൾ: വോട്ടെടുപ്പ് ഏപ്രിൽ 30 ന്

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. അബ്ദുൽ വഹാബ്, കെ.കെ. രാഗേഷ്, വയലാർ രവി എന്നീ രാജ്യസഭാ അംഗങ്ങളുടെ കാലാവധിയാണ് ഏപ്രിൽ 21ന് പൂർത്തിയാകുന്നത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങി. നാമനിർദേശങ്ങൾ 20 വരെ സമർപ്പിക്കാം. 21ന് സൂക്ഷ്മപരിശോധന നടക്കും. 23 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ട് ഏപ്രിൽ 30ന് രാവിലെ ഒൻപതുമുതൽ വൈകിട്ട് നാലുവരെയാണ് വോട്ടെടുപ്പ്. അന്ന് വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണും. തെരഞ്ഞെടുപ്പ് പ്രക്രിയകൾ മേയ് മൂന്നിനകം പൂർത്തീകരിക്കണം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാണ് തെരഞ്ഞെടുപ്പ് നിരീക്ഷകൻ. 

#360malayalam #360malayalamlive #latestnews#election

കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30 ന് നടക്കുമെന്ന് ത...    Read More on: http://360malayalam.com/single-post.php?nid=3939
കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30 ന് നടക്കുമെന്ന് ത...    Read More on: http://360malayalam.com/single-post.php?nid=3939
രാജ്യസഭാംഗങ്ങളുടെ ഒഴിവുകൾ: വോട്ടെടുപ്പ് ഏപ്രിൽ 30 ന് കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 30 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും നിയമസഭാ സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്