പോസ്റ്റൽ വോട്ടുകളിലെ തട്ടിപ്പ്: കെ.സുരേന്ദ്രൻ പരാതി നൽകി

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പോസ്റ്റൽ വോട്ടുകൾ സമാഹരിച്ചത്. സീൽ ചെയ്ത കവറുകളിലല്ല മറിച്ച് സഞ്ചിയിലാണ് പല ബൂത്തുകളിലും വോട്ടർ മാരിൽ നിന്നും ബാലറ്റ് വാങ്ങിയത്. ഉപയോഗിക്കാത്ത പോസ്റ്റൽ ബാലറ്റുകൾ ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെ സംബന്ധിച്ച്  സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമുള്ള ആശങ്ക പരിഹരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഒരു മണ്ഡലത്തിൽ എത്ര പോസ്റ്റൽ ബാലറ്റുകൾ പ്രിന്റ് ചെയ്തു? 80 വയസിന് മുകളിലുള്ള എത്ര പേർക്ക് ഓരോ മണ്ഡലത്തിലും പോസ്റ്റൽ ബാലറ്റ് നൽകി?,ഇതിൽ എത്ര ബാലറ്റുകൾ സെർവ് ചെയ്തു?, എത്ര എണ്ണം ബാലൻസ് ഉണ്ട്? ഓരോ മണ്ഡലത്തിലും എത്ര ദിവ്യാഗർക്ക് പോസ്റ്റൽ ബാലറ്റ് നൽകി? എത്ര കൊവിഡ് രോഗികൾക്ക് നൽകി? ബാക്കി വന്നവ എന്തു ചെയ്തു? എന്നീ ചോദ്യങ്ങളാണ്കത്തിലുണ്ടായിരുന്നത്. സമാഹരിച്ച പോസ്റ്റൽ ബാലറ്റുകൾ കൗണ്ടിം​ഗ് സ്റ്റേഷനുകളിൽ സുരക്ഷിതമായി എത്തുന്നുവെന്ന് കമ്മീഷൻ ഉറപ്പ് വരുത്തണം. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#360malayalam #360malayalamlive #latestnews#election

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ...    Read More on: http://360malayalam.com/single-post.php?nid=3904
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ...    Read More on: http://360malayalam.com/single-post.php?nid=3904
പോസ്റ്റൽ വോട്ടുകളിലെ തട്ടിപ്പ്: കെ.സുരേന്ദ്രൻ പരാതി നൽകി നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ചൂണ്ടിക്കാണിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്