മലപ്പുറം ജില്ലയിലെ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തത് 5.74 കോടി രൂപ

നിയമസഭാ, മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ പ്രവർത്തിച്ച വിവിധ  സ്‌ക്വാഡുകള്‍ ഇതുവരെ 5,74,91,000 രൂപയും, 923 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും, 41 കിലോഗ്രാം കഞ്ചാവും, 227ഗ്രാം സ്വര്‍ണ്ണവും  പിടിച്ചെടുത്തു. മതിയായ രേഖകള്‍ ഹാജരാക്കിയ 11 കേസുകളില്‍ 19,33,000 രൂപ തിരികെ നല്‍കാന്‍ ജില്ലാതല അപ്പലറ്റ് കമ്മറ്റി തീരുമാനിച്ചു. സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറി ഓഫീസര്‍ എം.ഷാജി, ഡി.ആര്‍.ഡി.എ പ്രൊജക്ട് ഡയറക്ടര്‍  പ്രീതി മേനോന്‍ എന്നിവര്‍ അംഗങ്ങളായ ജില്ലാതല അപ്പലറ്റ് കമ്മറ്റിയിലാണ്  മതിയായ രേഖകള്‍ ഹാജരാക്കിയ കേസുകളില്‍ തുക നല്‍കാന്‍ തീരുമാനിച്ചത്. ഇനിയും തുക പിടിച്ചെടുത്തിട്ടുള്ള കേസുകളില്‍ ഇന്ന് (ഏപ്രില്‍ ഒന്‍പത്) വൈകീട്ട് മൂന്നിന് ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ ചേംബറില്‍ ചേരുന്ന അപ്പലറ്റ് കമ്മിറ്റി മുമ്പാകെ രേഖകള്‍ സഹിതം അപ്പീല്‍ സമര്‍പ്പിക്കാമെന്ന്  അസി. നോഡല്‍ ഓഫീസര്‍മാരായ ഡിവിഷണല്‍ അക്കൗണ്ട് ഓഫീസര്‍മാരായ  വി.നിഷ സണ്ണി, എം.സി ജസ്ന എന്നിവർ അറിയിച്ചു.

#360malayalam #360malayalamlive #latestnews#election

നിയമസഭാ, മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ പ്രവർത്തിച്ച വിവിധ സ്‌ക്വാഡുകള്‍ ഇതുവരെ 5,74,9...    Read More on: http://360malayalam.com/single-post.php?nid=3900
നിയമസഭാ, മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ പ്രവർത്തിച്ച വിവിധ സ്‌ക്വാഡുകള്‍ ഇതുവരെ 5,74,9...    Read More on: http://360malayalam.com/single-post.php?nid=3900
മലപ്പുറം ജില്ലയിലെ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തത് 5.74 കോടി രൂപ നിയമസഭാ, മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ പ്രവർത്തിച്ച വിവിധ സ്‌ക്വാഡുകള്‍ ഇതുവരെ 5,74,91,000 രൂപയും, 923 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും, 41 കിലോഗ്രാം കഞ്ചാവും, 227ഗ്രാം സ്വര്‍ണ്ണവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്