കേരളം പോളിങ് ബൂത്തിലേക്ക്; ഇനി മണിക്കൂറുകൾ മാത്രം

കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനും വിധിയെഴുതാനായി രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ നാളെ ബൂത്തുകളിൽ എത്തുന്നു. വിധിയെഴുതാൻ ഇനി  മണിക്കൂറുകൾ മാത്രം.

രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമേ പോളിംഗ് ഉള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് . കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം. 

കേരളത്തിനെ കൂടാതെ തമിഴ്നാടും പുതുച്ചേരിയും നാളെ പോളിങ് ബൂത്തിലെത്തുകയാണ്.  ബംഗാളിൽ  മൂന്നാംഘട്ട വോട്ടെടുപ്പും അസമിലെ 40 മണ്ഡലങ്ങളുടെ പോളിങും നാളെ നടക്കും.

#360malayalam #360malayalamlive #latestnews # election

കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ...    Read More on: http://360malayalam.com/single-post.php?nid=3873
കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ...    Read More on: http://360malayalam.com/single-post.php?nid=3873
കേരളം പോളിങ് ബൂത്തിലേക്ക്; ഇനി മണിക്കൂറുകൾ മാത്രം കേരളം നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനും വിധിയെഴുതാനായി രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ നാളെ ബൂത്തുകളിൽ എത്തുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്