മലപ്പുറം ജില്ലയില്‍ 46025 എ.എസ്.ഡി വോട്ടര്‍മാര്‍

മലപ്പുറം ജില്ലയില്‍ 46025 എ.എസ്.ഡി (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍, മരിച്ചവര്‍) വോട്ടര്‍മാരുണ്ടെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എ.എസ്.ഡി ലിസ്റ്റ് എല്ലാ ബൂത്തിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ ഒപ്പും വിരലടയാളവും പതിപ്പിക്കും. ഇവരുടെ ഫോട്ടോ എടുത്ത് പ്രത്യേകം സൂക്ഷിക്കും.  മഷി ഉണങ്ങിയതിന് ശേഷമേ പോളിങ് ബൂത്തിന് പുറത്ത് പോവാന്‍ അനുവദിക്കൂ. ഒരാള്‍ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കും.

കൊണ്ടോട്ടി-2369, ഏറനാട്-2083, നിലമ്പൂര്‍- 3769, വണ്ടൂര്‍-3781, മഞ്ചേരി-1537, പെരിന്തല്‍മണ്ണ-4851, മങ്കട- 4938, മലപ്പുറം- 1937, വേങ്ങര-3435, വള്ളിക്കുന്ന്- 3457, തിരൂരങ്ങാടി-2847, താനൂര്‍-3553, തിരൂര്‍- 3083, കോട്ടക്കല്‍-1994, തവനൂര്‍-978, പൊന്നാനി-1413 എന്നിങ്ങനെയാണ് എ.എസ്.ഡി വോട്ടര്‍മാരുടെ മണ്ഡലടിസ്ഥാനത്തിലുള്ള കണക്ക്.

#360malayalam #360malayalamlive #latestnews#election

മലപ്പുറം ജില്ലയില്‍ 46025 എ.എസ്.ഡി (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍, മരിച്ചവര്‍) വോട്ടര്‍മാരുണ്ടെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓ...    Read More on: http://360malayalam.com/single-post.php?nid=3871
മലപ്പുറം ജില്ലയില്‍ 46025 എ.എസ്.ഡി (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍, മരിച്ചവര്‍) വോട്ടര്‍മാരുണ്ടെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓ...    Read More on: http://360malayalam.com/single-post.php?nid=3871
മലപ്പുറം ജില്ലയില്‍ 46025 എ.എസ്.ഡി വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍ 46025 എ.എസ്.ഡി (സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറി പോയവര്‍, മരിച്ചവര്‍) വോട്ടര്‍മാരുണ്ടെന്ന് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാകലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. എ.എസ്.ഡി ലിസ്റ്റ് എല്ലാ ബൂത്തിലെയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്