വിവാദ പരാമർശനത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു

എ.എം ആരിഫ് എംപിയുടെ പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന  വിവാദ പരാമർശനത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. ജനപ്രതിനിധിയായ ആരിഫിന്റെ നാവിൽനിന്ന് ഇത്തരം വാക്കുകൾ കേൾക്കേണ്ടി വന്നത് സങ്കടമുണ്ടാക്കിയെന്നും തൊഴിലാളിവർഗ പാർട്ടിയെന്ന് പറഞ്ഞിട്ട് അധ്വാനിക്കുന്ന മൊത്തം തൊഴിലാളികളെയും അവഹേളിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമർശമെന്നും അരിത പ്രതികരിച്ചു.

 മണ്ഡലത്തിൽ എൽഡിഎഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ്  ഈ വിവാദ പരാമർശത്തെ യു.ഡി.എഫ്. അരിതയെ അധിക്ഷേപിച്ചആരിഫ് പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്നും കായംകുളത്തെ ജനത തക്കമറുപടി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥാനാർഥിയുടെ പ്രാരാബ്ദമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്ദംചർച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർഥി പ്രതിഭയുടെ പ്രചരണാർഥം ശനിയാഴ്ച കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ വിവാദ പരാമർശം.

 

#360malayalam #360malayalamlive #latestnews# Arif#Aritha

എ.എം ആരിഫ് എംപിയുടെ പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന വിവാദ പരാമർശനത്തിന് മറുപടിയുമായി കായംകുളത്തെ യുഡി...    Read More on: http://360malayalam.com/single-post.php?nid=3868
എ.എം ആരിഫ് എംപിയുടെ പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന വിവാദ പരാമർശനത്തിന് മറുപടിയുമായി കായംകുളത്തെ യുഡി...    Read More on: http://360malayalam.com/single-post.php?nid=3868
വിവാദ പരാമർശനത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു എ.എം ആരിഫ് എംപിയുടെ പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന വിവാദ പരാമർശനത്തിന് മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബു. ജനപ്രതിനിധിയായ ആരിഫിന്റെ നാവിൽനിന്ന് ഇത്തരം വാക്കുകൾ കേൾക്കേണ്ടി വന്നത് സങ്കടമുണ്ടാക്കിയെന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്