തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ' ഇലക്ഷന്‍ മലപ്പുറം' വെബ്സൈറ്റ്

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴിലൊരുക്കി ' ഇലക്ഷന്‍ മലപ്പുറം' എന്ന ഔദ്യോഗിക വെബ്സൈറ്റ്.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍, അപ്പപ്പോഴുള്ള അപ്ഡേറ്റുകള്‍, തെരഞ്ഞെടുപ്പ് ജോലികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച മുഴുവന്‍ സര്‍ക്കുലറുകള്‍, പോളിങ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍, ഡിസ്ട്രിക് ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാനിന്റെ ഡിജിറ്റല്‍ പകര്‍പ്പ്, ജില്ലയില്‍ സംഘടിപ്പിച്ച സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍, പരിശീലന സാമഗ്രികള്‍, കൈപുസ്തകങ്ങള്‍, അന്തിമ വോട്ടര്‍ പട്ടിക, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ പ്രതിദിന റിപ്പോര്‍ട്ടുകളും രേഖകളും ജില്ലാ ഭരണകൂടത്തിന് എളുപ്പത്തില്‍ പങ്കിടുന്നതിനുള്ള സൗകര്യം, വോട്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങള്‍, മലപ്പുറം ജില്ലയെക്കുറിച്ചുള്ള പൊതുവിവരങ്ങള്‍, വോട്ടര്‍ പട്ടിക വിശകലനം, ഗ്യാലറി, സ്ഥാനാര്‍ത്ഥികളുടെ വിശദാംശങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയും വെബ്സൈറ്റുകളുടെ പ്രധാനപ്പെട്ട ലിങ്കുകള്‍ എന്നിവയെല്ലാം ഇന്‍ഫര്‍മേഷന്‍ ആന്റ് ഡാറ്റ ഷെയറിങ് നോഡല്‍ ഓഫീസറും ഇലക്ഷന്‍ വിഭാഗം ജില്ലാ പ്രോഗ്രാമറുമായ ഇഎം ജിജു രൂപകല്‍പ്പന ചെയ്ത ' ഇലക്ഷന്‍ മലപ്പുറം' എന്ന ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഇതിന് പുറമെ പോളിങ് ശതമാനവും ഫലപ്രഖ്യാപനവും സംബന്ധിച്ച വിശദാംശങ്ങളും അപ്പപ്പോള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഈ ഔദ്യോഗിക വെബ്സൈറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.  വെബ്സൈറ്റിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷണനും
പൊതുനിരീക്ഷകരായ അമിത് കത്താരിയ ഐഎഎസ്, ദീപേന്ദ്രകുമാര്‍ കുശ് വ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകരായ അമിത് കത്താരിയ ഐഎഎസ്, ദീപേന്ദ്രകുമാര്‍ കുശ് വ ഐഎഎസ്, അസിസ്റ്റന്റ് കളക്ടര്‍ പി വിഷ്ണുരാജ്, എഡിഎം ഡോ.എംസി റെജില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, ഇലക്ഷന്‍ വിഭാഗം ജില്ലാ പ്രോഗ്രാമര്‍ ഇഎം ജിജു എന്നിവര്‍ പങ്കെടുത്തു. sites.google.com/view/electionmalappuram എന്നതാണ് വെബ്സൈറ്റ് ലിങ്ക്.

#360malayalam #360malayalamlive #latestnews#election

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴിലൊരുക്കി ' ഇലക്ഷന്‍ മലപ്പുറം' എന്ന ഔദ്യോഗിക വെബ്സൈറ്റ്. തെ...    Read More on: http://360malayalam.com/single-post.php?nid=3862
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴിലൊരുക്കി ' ഇലക്ഷന്‍ മലപ്പുറം' എന്ന ഔദ്യോഗിക വെബ്സൈറ്റ്. തെ...    Read More on: http://360malayalam.com/single-post.php?nid=3862
തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഒരു കുടക്കീഴിലൊരുക്കി ' ഇലക്ഷന്‍ മലപ്പുറം' വെബ്സൈറ്റ് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഒരു കുടക്കീഴിലൊരുക്കി ' ഇലക്ഷന്‍ മലപ്പുറം' എന്ന ഔദ്യോഗിക വെബ്സൈറ്റ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍, അപ്പപ്പോഴുള്ള അപ്ഡേറ്റുകള്‍, തെരഞ്ഞെടുപ്പ് ജോലികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയങ്ങളില്‍ പരസ്പരം ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച മുഴുവന്‍ സര്‍ക്കുലറുകള്‍, പോളിങ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍, ഡിസ്ട്രിക് ഇലക്ഷന്‍ മാനേജ്മെന്റ് പ്ലാനിന്റെ ഡിജിറ്റല്‍ പകര്‍പ്പ്, ജില്ലയില്‍ സംഘടിപ്പിച്ച സ്വീപ്പ് പ്രവര്‍ത്തനങ്ങളുടെ വീഡിയോ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍, നോഡല്‍ ഓഫീസര്‍മാര്‍, റിട്ടേണിങ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍, പരിശീലന സാമഗ്രികള്‍, കൈപുസ്തകങ്ങള്‍, അന്തിമ വോട്ടര്‍ പട്ടിക തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്