തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരായില്ല: ജീവനക്കാരന് സസ്പെന്‍ഷന്‍


തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തു. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ സെക്ടര്‍ ഓഫീസറായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയമിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെയാണ് നടപടി. ഉദ്യോഗസ്ഥന്‍ ജോലിയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരിക്കുകയോ ഹാജരാകാത്തതിനെ മതിയായ കാരണം ബോധിപ്പിക്കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ ഏപ്രില്‍ അഞ്ചിന് കൃത്യസമയത്ത് വിതരണ കേന്ദ്രത്തില്‍ എത്തണമെന്നും ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews#election

തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തു. തിരൂരങ്ങാടി നിയ...    Read More on: http://360malayalam.com/single-post.php?nid=3860
തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തു. തിരൂരങ്ങാടി നിയ...    Read More on: http://360malayalam.com/single-post.php?nid=3860
തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരായില്ല: ജീവനക്കാരന് സസ്പെന്‍ഷന്‍ തെരഞ്ഞെടുപ്പ് ജോലിയ്ക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥനെ മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ സസ്പെന്‍ഡ് ചെയ്തു. തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ സെക്ടര്‍ ഓഫീസറായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയമിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്