തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടൽ വേണ്ടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

സ്ഥാനാർഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ല. ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ആലപ്പുഴയിലെ 46 ശതമാനം പ്രശ്‌നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഒരുക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

തെരഞ്ഞെടുപ്പ് ദിവസം അതിർത്തികൾ അടയ്ക്കുമെന്നും അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3854
...    Read More on: http://360malayalam.com/single-post.php?nid=3854
തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടൽ വേണ്ടന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്