അദാനി ചാർട്ടേർഡ് ഫ്ലൈറ്റിൽ കറൻസിയുമായി കണ്ണൂരിലെത്തിയെന്നു: കെ. സുധാകരന്‍

അദാനി കണ്ണൂരിലെത്തിയത് കരാർ ഒപ്പുവെച്ചതിന്‍റെ പാരിതോഷികം മുഖ്യമന്ത്രിക്ക് നൽകാനെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. ചാർട്ടേർഡ് വിമാനത്തിൽ കണ്ണൂരിലെത്തിയ അദാനി താമസിച്ച വിവരങ്ങൾ ഉൾപ്പെടെ അന്വേഷിക്കണം. തന്നെ അദാനി കണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരോപണം ഉണ്ടാകുമ്പോൾ മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും ആത്മാർഥത ഉണ്ടെങ്കിൽ മറുപടി പറയണമെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും സുധാകരന്‍ പറഞ്ഞു. പോസ്റ്റൽ വോട്ട് കൈകാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റൽ വോട്ടുകൾ വഴിയരുകിൽ വെച്ച് ഉദ്യോഗസ്ഥർ തുറന്ന് പരിശോധിക്കുകയും എൽഡിഎഫിന് അനുകൂലമല്ലാത്ത വോട്ടുകൾ നശിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും സുതാര്യം അല്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു

#360malayalam #360malayalamlive #latestnews

ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്ന...    Read More on: http://360malayalam.com/single-post.php?nid=3851
ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്ന...    Read More on: http://360malayalam.com/single-post.php?nid=3851
അദാനി ചാർട്ടേർഡ് ഫ്ലൈറ്റിൽ കറൻസിയുമായി കണ്ണൂരിലെത്തിയെന്നു: കെ. സുധാകരന്‍ ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും സുധാകരന്‍ പറഞ്ഞു..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്