തവനൂരിൽ ജലീലിനെ വിറപ്പിച്ച് ഫിറോസ്, ആത്മവിശ്വാസത്തോടെ ജലീൽ


പൊന്നാനി:ഇടതിൻ്റെ ഉറച്ച സീറ്റായ തവനൂരിൽ സിറ്റിംഗ് എം എൽ എ യും മന്ത്രിയുമായ ജലീലിനെ വിറപ്പിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ഇവിടെ ഇത്തവണ ശക്തമായ മൽസരമാണ് നടക്കുന്നത്.


ഫിറോസ് യു ഡി എഫ് സ്ഥാനാർത്ഥിയായതോടെ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ പ്രചരണച്ചുമതല ഉണ്ടായിരുന്ന ജലീലിന് മണ്ഡലം വിട്ട് പുറത്തു പോവാൻ കഴിയാത്ത സാഹചര്യമാണ്.കോട്ടക്കൽ മണ്ഡലത്തിലെ സി പി എം പ്രവർത്തകർ കൂട്ടത്തോടെ ജലീലിന് വേണ്ടി പ്രചരണ രംഗത്തിറങ്ങിയത് കോട്ടക്കലിലെ ഇടത് പ്രചരണത്തെ ദോഷകരമായി ബാധിച്ചെന്ന് സ്ഥാനാർത്ഥി തന്നെ പാർട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.കഴിഞ്ഞ രണ്ട് തവണയും ഈസിയായി ജയിച്ചിരുന്ന ജലീൽ ജില്ലയിലെ മറ്റു മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണങ്ങളിൽ പങ്കെടുത്തിരുന്നു. ഇത്തവണ ഫിറോസ് വരികയും മൽസരം ശക്തിപ്പെടുകയും ചെയ്തതോടെ ജലീലിനെ മണിച്ചിത്രതാഴിട്ട് പൂട്ടിയ പ്രതീതിയാണ്. മ


പ്രചരണം  ഏറെ വൈകി ആരംഭിച്ച ഫിറോസ് ഇതിനകം 120 ഓളം കുടുംബയോഗങ്ങളിൽ പങ്കെടുത്തു.കഴിഞ്ഞ രണ്ടു തവണയും ജലീൽ കുടുംബയോഗം വിളിച്ച വീടുകളിലാണ് ഇപ്പോൾ ഫിറോസിൻ്റെ കുടുംബയോഗങ്ങൾ പ്രധാനമായും നടക്കുന്നത്. സ്ത്രീ വോട്ടർമാരുടെ വർധിക്കുന്ന  സാന്നിധ്യം യുഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും 20 ലധികം കുടുംബയോഗങ്ങൾ യു ഡി എഫിന്ന് വിളിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാകട്ടെ 120 കുടുംബയോഗങ്ങൾ വിളിക്കാൻ കഴിഞ്ഞു.

ഇതിന് പുറമെ ബൂത്ത്തല കമ്മറ്റികളിലെ പ്രതിനിധികൾക്ക് പരിശീലനവും യു ഡി എഫ് നൽകുന്നുണ്ട്. വോട്ടെടുപ്പ് ദിവസം പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനും വോട്ട് ഉറപ്പുവരുത്താനുമാണിത്. യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി കോൺഗ്രസും ലീഗും വാശിയോടെ മത്സരിച്ച്  ഒന്നിച്ചിറങ്ങി പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇത്തവണ തവനൂരിലുള്ളത്.ഇതിനുപുറമെ ഫിറോസിൻ്റെ ഫാൻസുകാരും പരമാവധി വോട്ട് പിടിക്കാൻ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കാംപയിൻ നടത്തുന്നുണ്ട്.സ്ഥാനാർത്ഥി പര്യടനത്തിനു പുറമെ യു ഡി എഫ് പ്രവർത്തകർ രണ്ട് വട്ടം വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം പൂർത്തിയാക്കി.


സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വ്യാജ പ്രചരണങ്ങൾക്ക് ഇരയായതും ഫിറോസ് തന്നെ.ഫിറോസിനെ സങ്കരയിനം എന്ന് വിളിച്ച ജലീലിനെതിരെ നിയമ നടപടി എടുത്തിരുന്നു.വ്യാജ പ്രചരണങ്ങൾ നടത്തിയവർക്കെതിരെയും ഫിറോസ് പരാതി നൽകിയിട്ടുണ്ട്. ചാരിറ്റി മേഖലയിലെ ഫിറോസിൻ്റെ എതിരാളികളെ കൂട്ടത്തോടെ തവനൂരിൽ എത്തിച്ച് ഫിറോസിനെതിരെ പ്രചരണം നടത്തുന്നുമുണ്ട്.ഇതിനെ മറികടക്കാൻ ഫിറോസിൻ്റെ ഫാൻസുകാരും രംഗത്തുണ്ട്.ഒരു വിഭാഗം ഇടതു പ്രവർത്തകർ ജലീലിനോട് ഇടഞ്ഞു നിൽക്കുകയാണെങ്കിലും വലിയൊരു വിഭാഗം പൊതുജനങ്ങളും സ്ത്രീ വോട്ടർമാരും ജലീലിനെ പിന്തുണക്കുന്നതാണ് ഇടതിൻ്റെ വിജയരഹസ്യം. ഇത്തവണ ഫിറോസ് യു ഡി എഫ് സ്ഥാനാർത്ഥിയായതോടെ ഈ വോട്ട് ബാങ്കിൽ വിള്ളൽ വരുത്താൻ കഴിഞ്ഞുവെന്നാണ് യുഡിഎഫ് വിശ്വാസം.


ജലീലിന് വേണ്ടി യെച്ചൂരി പ്രചരണത്തിന് എത്തിയെങ്കിലും മറ്റു ഉന്നത നേതാക്കൾ മണ്ഡലത്തിൽ എത്തിയിട്ടില്ല.ഫിറോസിന് വേണ്ടി രാഹുൽ ഗാഡി, കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, ശശി തരൂർ തുടങ്ങിയവർ പ്രചരണത്തിന് എത്തി.അടുത്ത ദിവസം രമേശ് ചെന്നിത്തലയും രമ്യ ഹരിദാസും പ്രചരണത്തിനെത്തും.രണ്ട് തവണ ജയിച്ച ജലീൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വകാര്യ ചാനൽ സർവേകളിൽ മിക്കതിലും ജലീലിനായിരുന്നു വിജയം.


റിപ്പോർട്ട്: ഫഖ്റുദ്ധീൻ

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3841
...    Read More on: http://360malayalam.com/single-post.php?nid=3841
തവനൂരിൽ ജലീലിനെ വിറപ്പിച്ച് ഫിറോസ്, ആത്മവിശ്വാസത്തോടെ ജലീൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്