എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചിരിക്കുകയാണ്; മുഖ്യമന്ത്രി

എൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് മുന്നണിക്കെതിരെ ഓരോ ദിവസവും വ്യാജ കഥകൾ പ്രചരിപ്പിക്കുകയാണ് പിണറായി വിജയൻ പറഞ്ഞു.

വ്യാജ രേഖകളടക്കം പല ആയുധങ്ങളും അണിയറയിൽ ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിന് വലിയ റോൾ ഇല്ലാതെ ആകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ.എം.സി.സിയുമായുള്ള കെ.എസ്.ഐ.ഡി.സി ധാരണാ പത്രം റദ്ദാക്കിയിട്ടില്ലെന്ന് ആവർത്തിച്ച പ്രതിപക്ഷ നേതാവിന്റെ വാക്കുകളോടും മുഖ്യമന്ത്രി പ്രതികരിച്ചു.

ഇ.എം.സി.സിയുമായുള്ള ധാരണാപത്രം റദ്ദാക്കിയെന്ന് കെ.എസ്.ഐ.ഡി.സി രേഖാമൂലം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റദ്ദാക്കിയ ധാരണാപത്രം റദ്ദാക്കിയിട്ടില്ല എന്ന് പറയുന്നത് ബോധപൂർവമാണ്. തീരദേശത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3819
...    Read More on: http://360malayalam.com/single-post.php?nid=3819
എല്‍.ഡി.എഫിനെതിരെ വികസന വിരോധികള്‍ ഒന്നിച്ചിരിക്കുകയാണ്; മുഖ്യമന്ത്രി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്