ആബ്സന്റീസ് വോട്ടേഴ്സിനായി പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം ജില്ലയിൽ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആബ്സന്റീസ് വോട്ടേഴ്സിനായി പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി. ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരുടെ വീടുകളില്‍ പോയി രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ടെടുപ്പ് നടത്തുന്ന പ്രക്രിയയ്ക്കാണ് തുടക്കമായത്. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വീഡിയോ ഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടാവുക.  ജില്ലയിലാകെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ അടക്കം 29497 ആബ്സന്റീസ് വോട്ടര്‍മാരാണ് പോസ്റ്റല്‍ വോട്ടുചെയ്യാന്‍ സന്നദ്ധരായത്. ഇതില്‍ 4987 ഭിന്നശേഷിക്കാര്‍, 86 കോവിഡ് ബാധിതര്‍, 80 വയസ്സിന് മുകളിലുള്ള 23327 പേര്‍ ഉള്‍പ്പെടും. ആബ്സന്റീസ് വോട്ടര്‍മാരെയും സ്ഥാനാര്‍ത്ഥികളെയും മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തിയാണ് ഈ വിഭാഗത്തിലുള്ളവരുടെ വോട്ടെടുപ്പ്. എന്തെങ്കിലും കാരണങ്ങളാല്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടത്താനായില്ലെങ്കില്‍ ഒരു തവണ കൂടി ആബ്സന്റീസ് വോട്ടേഴ്സിന് അവസരം നല്‍കുമെന്ന് ആബ്സന്റീസ് വോട്ടേഴ്സ് ജില്ലാ നോഡല്‍ ഓഫീസറും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറുമായ പ്രീതി മോനോന്‍ പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, 80 വയസ്സിന് മുകളില്‍ പ്രായമായവര്‍ എന്നിവര്‍ക്ക് അവരവരുടെ വീട്ടില്‍ നിന്ന് തന്നെ വോട്ടുരേഖപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കുകയായിരുന്നു.  ജനാധിപത്യ സംവിധാനത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുഴുവന്‍ പൗരന്‍മാരെയും പങ്കാളികളാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്. പോസ്റ്റല്‍ വോട്ടിങിനായി ജില്ലയില്‍ 80 മുതല്‍ 113 വയസ്സുവരെയുള്ളവര്‍ സന്നദ്ധരായിട്ടുണ്ട്. കൊണ്ടോട്ടി-1630, ഏറനാട്- 1823, നിലമ്പൂര്‍-1841, വണ്ടൂര്‍-1874, മഞ്ചേരി-2083, പെരിന്തല്‍മണ്ണ- 2050, മങ്കട-2158, മലപ്പുറം-1969, വേങ്ങര-1322, വള്ളിക്കുന്ന്-2018, തിരൂരങ്ങാടി-1137, താനൂര്‍-1387, തിരൂര്‍-1640, കോട്ടക്കല്‍- 2091, തവനൂര്‍-1804, പൊന്നാനി-1573 എന്നിങ്ങനെയാണ് ഓരോ മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിങിന് തയ്യാറായ ആബ്സന്റീസ് വോട്ടര്‍മാരുടെ കണക്ക്.

#360malayalam #360malayalamlive #latestnews#election#malappuram

മലപ്പുറം ജില്ലയിൽ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നി...    Read More on: http://360malayalam.com/single-post.php?nid=3801
മലപ്പുറം ജില്ലയിൽ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നി...    Read More on: http://360malayalam.com/single-post.php?nid=3801
ആബ്സന്റീസ് വോട്ടേഴ്സിനായി പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി മലപ്പുറം ജില്ലയിൽ മുഴുവന്‍ വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം ആബ്സന്റീസ് വോട്ടേഴ്സിനായി പോസ്റ്റല്‍ വോട്ടെടുപ്പ് തുടങ്ങി. ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, 80 വയസ്സിന് മുകളിലുള്ളവര്‍ എന്നിവരുടെ വീടുകളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്