ബംഗാളും ആസമും നാളെ പോളിംഗ് ബൂത്തിലേക്ക്

ബംഗാളും ആസമും നാളെ പോളിംഗ് ബൂത്തിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബംഗാളിലെ 30 മണ്ഡലങ്ങളും ആസാമിലെ 47 മണ്ഡലങ്ങളുമാണ് നാളെ ബൂത്തിൽ എത്തുന്നത്.  ബംഗാളിലും ആസാമിലും ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊവിഡ് ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചാകും വോട്ടിംഗ് നടക്കുക.  ബൂത്തുകളിൽ കേന്ദ്രസായുധ സേനയെയും ഇന്നുമുതൽ വിന്യസിച്ചിട്ടുണ്ട്.

നാളെത്തെ വോട്ടെടുപ്പ് പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസിനും അധികാരം പിടിച്ചെടുക്കാൻ ബിജെപിക്കും നിർണായകമാണ് . ബംഗാളിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന 30 സീറ്റുകളിലെ 27 എണ്ണം തൃണമൂൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. സംസ്ഥാനത്ത് ഭരണം നിലനിർത്താൻ  തൃണമൂൽ കോൺഗ്രസിനും അധികാരത്തിലെത്താൻ ബിജെപിക്കും ഈ സീറ്റുകളിലെ വിജയം അനിവാര്യമാണ്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തെ അവസാന മണിക്കൂറുകളിൽ വിഷയമാക്കിയ തൃണമൂൽ നീക്കം ബിജെപിയെ  പ്രതിരോധത്തിലാക്കിയിട്ടുണ്ട്.  

ആസമിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന 47 മണ്ഡലങ്ങളിൽ 27 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. ശേഷിച്ച മണ്ഡലങ്ങളിൽ അസാംഗണ പരിഷത്ത് എട്ടും കോൺഗ്രസ് ഒമ്പതും എഐയുഡിഎഫ് രണ്ടും ഒരിടത്ത് സ്വതന്ത്രനും 2016 ൽ വിജയിച്ചിരുന്നു. അകെയുള്ള 126 സീറ്റുകളിൽ 100 ൽ കൂടുതൽ ലക്ഷ്യമിടുന്ന ബിജെപിക്കും അധികാരം തിരിച്ച് പിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ് സഖ്യത്തിനും പ്രധാനപ്പെട്ടതാണ് ഈ ഘട്ടത്തിലെ മികച്ച പ്രകടനം.


#360malayalam #360malayalamlive #latestnews#election

ബംഗാളും ആസമും നാളെ പോളിംഗ് ബൂത്തിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ...    Read More on: http://360malayalam.com/single-post.php?nid=3799
ബംഗാളും ആസമും നാളെ പോളിംഗ് ബൂത്തിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ...    Read More on: http://360malayalam.com/single-post.php?nid=3799
ബംഗാളും ആസമും നാളെ പോളിംഗ് ബൂത്തിലേക്ക് ബംഗാളും ആസമും നാളെ പോളിംഗ് ബൂത്തിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. ബംഗാളിലെ 30 മണ്ഡലങ്ങളും ആസാമിലെ 47 മണ്ഡലങ്ങളുമാണ് നാളെ ബൂത്തിൽ എത്തുന്നത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്