സ്വീപ്പ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ; ജില്ലാകലക്ടര്‍ വ്‌ളോഗര്‍മാരുമായി സംവദിക്കുന്നു

സ്വീപ്പ്  സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ  
 വ്‌ളോഗര്‍മാരുമായി സംവദിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി വ്‌ളോഗര്‍മാര്‍, യുട്യൂബ് ചാനല്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്നവരുമായാണ് മാര്‍ച്ച് 27 ന് രാവിലെ 10.30ന് ജില്ലാ കലക്ടര്‍  നേരിട്ട് സംവദിക്കുന്നത്.

പൊതു തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ജനപങ്കാളിത്തത്തിന്റെ ആവശ്യകതയും സമൂഹത്തെ ബോധ്യപ്പെടുത്താനാണ് സ്വീപ്‌ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം. യുവാക്കളുള്‍പ്പെടെയുള്ള സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരിലേക്ക് ജനാധിപത്യത്തിന്റെ ആശയവും പങ്കാളിത്തത്തിന്റെ ആവശ്യകതയും എത്തിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പോളിങ്  നൂറ് ശതമാനത്തിലേക്ക് എത്തിക്കുന്നതിന് വിവിധ തുറകള്‍ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പരിപാടികള്‍ സ്വീപ്‌ന്റെ ഭാഗമായി ജില്ലയില്‍ പുരോഗമിക്കുകയാണ്. ജനകീയ അവകാശവും നിലപാടും വ്യക്തമായി രേഖപ്പെടുത്തുന്നതിലൂടെ സാമൂഹ്യബോധമുള്ള മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ജില്ല നീങ്ങുന്നതെന്നും ഇതിന് ജന പിന്തുണ വര്‍ധിച്ചു വരികയാണെന്നും അസിസ്റ്റന്റ് കലക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ പി. വിഷ്ണുരാജ് പറഞ്ഞു. സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9946494290 ല്‍ ബന്ധപ്പെടണം.

#360malayalam #360malayalamlive #latestnews#election#kerala

സ്വീപ്പ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ വ്‌ളോഗര്‍മാരുമായി സംവദിക്കുന്നു....    Read More on: http://360malayalam.com/single-post.php?nid=3794
സ്വീപ്പ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ വ്‌ളോഗര്‍മാരുമായി സംവദിക്കുന്നു....    Read More on: http://360malayalam.com/single-post.php?nid=3794
സ്വീപ്പ് സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ; ജില്ലാകലക്ടര്‍ വ്‌ളോഗര്‍മാരുമായി സംവദിക്കുന്നു സ്വീപ്പ് സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ വ്‌ളോഗര്‍മാരുമായി സംവദിക്കുന്നു. ക്യാമ്പയിനിന്റെ ഭാഗമായി വ്‌ളോഗര്‍മാര്‍, യുട്യൂബ് ചാനല്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്നവരുമായാണ് മാര്‍ച്ച് 27 ന് രാവിലെ 10.30ന് ജില്ലാ കലക്ടര്‍ നേരിട്ട് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്