വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍

 വ്യാജ-ഇരട്ടിപ്പ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

131 അസംബ്ലി മണ്ഡലങ്ങളിലായി വോട്ടര്‍പട്ടിയില്‍ ക്രമക്കേടിലൂടെ 4,34,042 ക്രമരഹിത വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും ഇക്കാര്യം തിരഞ്ഞടുപ്പ് കമ്മിഷന്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കമ്മിഷന് കത്ത് നല്‍കിയിട്ടും നടപടി ഇല്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി നാളെ പരിഗണിച്ചേക്കും.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലും വോട്ടര്‍പട്ടിക കര്‍ശന പരിശോധനയ്ക്കു വിധേയമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കലക്ടര്‍മാര്‍ക്ക് നല്‍കി. ഓരോ മണ്ഡലത്തിലെയും പട്ടികയില്‍ സമാനമായ എന്‍ട്രികള്‍ പരിശോധിക്കണം.

#360malayalam #360malayalamlive #latestnews#election#rameshchennithala

വ്യാജ-ഇരട്ടിപ്പ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുതാല്‍പ്പര്യ ഹ...    Read More on: http://360malayalam.com/single-post.php?nid=3793
വ്യാജ-ഇരട്ടിപ്പ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുതാല്‍പ്പര്യ ഹ...    Read More on: http://360malayalam.com/single-post.php?nid=3793
വോട്ടര്‍ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് ഹൈക്കോടതിയില്‍ വ്യാജ-ഇരട്ടിപ്പ് വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്