മലപ്പുറം ജില്ലയില്‍ 32,14,943 വോട്ടര്‍മാര്‍; 4,875 പോളിംഗ് സ്റ്റേഷനുകള്‍

 മലപ്പുറം ജില്ലയിൽ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 32,14,943 വോട്ടര്‍മാർ. ഇതിൽ 1,65,662 പേര്‍ കന്നി വോട്ടര്‍മാരാണ്. ശാരീരിക വൈകല്യമുള്ള 28,974 പേരും 80 വയസിന് മുകളില്‍ പ്രായമുള്ള 46,351 വോട്ടര്‍മാരുമാണുള്ളത്. ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശ പ്രകാരം ഇവര്‍ക്കും കോവിഡ് ബാധിതരായി കഴിയുന്നവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നീക്കം ചെയ്യുന്നതിനും തെറ്റ് തിരുത്തുന്നതിനുമായി 1,12,357 അപേക്ഷകള്‍ പരിഗണനയിലുണ്ട്.

 2,753 പോളിംഗ് സ്‌റ്റേഷനുകളും 2,122 ഓക്‌സിലറി പോളിംഗ് സ്‌റ്റേഷനുകളുമുള്‍പ്പടെ 4,875 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിന് മുകളില്‍ വോട്ടര്‍മാരുള്ള ബൂത്തുകളെ രണ്ടാക്കി വിഭജിക്കുന്നതിനാലാണിത്. എല്ലാ ബൂത്തുകളിലും വൈദ്യുതി, വെളിച്ച സംവിധാനം, കുടിവെള്ളം, ഭിന്നശേഷിക്കാര്‍ക്കായി റാമ്പ് സൗകര്യം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും.

എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് മെഷീനുകളാണ് ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. നിയമസഭയിലേക്ക് ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവി പാറ്റ് എന്നിവ 4,875 വീതം 14,625 എണ്ണമാണ് ഉപയോഗിക്കുന്നത്. 4,145 വോട്ടിംഗ് യന്ത്രങ്ങള്‍ അധികമായി കരുതും. മലപ്പുറം ലോകസഭ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിനായി 6,429 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 1,823 വോട്ടിംഗ് യന്ത്രങ്ങളാണ് അധികമായി കരുതുക.

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19 ന് വൈകുന്നേരം അഞ്ച് മണി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കും. മാര്‍ച്ച് 22 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള അവസരം. ഏപ്രില്‍ ആറിന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് വോട്ടെടുപ്പ്.

#360malayalam #360malayalamlive #latestnews

നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19 ന് വൈകുന്നേരം അഞ്ച് മണി വരെ സ്ഥാനാര്‍ത്ഥികള്...    Read More on: http://360malayalam.com/single-post.php?nid=3754
നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19 ന് വൈകുന്നേരം അഞ്ച് മണി വരെ സ്ഥാനാര്‍ത്ഥികള്...    Read More on: http://360malayalam.com/single-post.php?nid=3754
മലപ്പുറം ജില്ലയില്‍ 32,14,943 വോട്ടര്‍മാര്‍; 4,875 പോളിംഗ് സ്റ്റേഷനുകള്‍ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് പുറത്തിറങ്ങും. തുടര്‍ന്ന് മാര്‍ച്ച് 19 ന് വൈകുന്നേരം അഞ്ച് മണി വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കാം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്