വാട്‌സ്ആപ്പിനെ മറികടന്ന് സിഗ്നല്‍ ഒന്നാമതെത്തി

ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്‌സാപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്.

രണ്ടു ദിവസത്തിന് അകം ഒരു ലക്ഷത്തിലേറെ പേരാണ് സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്തത് എന്ന് സെന്‍സര്‍ ടവറിലെ വിവരങ്ങള്‍ വച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ലെ ആദ്യ ആഴ്ചയില്‍ വാട്‌സാപ്പിന്റെ പുതിയ ഇന്‍സ്റ്റാളേഷന്‍ പതിനൊന്ന് ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും 10.5 ദശലക്ഷം ഡൗണ്‍ലോഡുമായി വാട്‌സ്ആപ്പ് തന്നെയാണ് മെസ്സേജിങ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാം സ്ഥാനത്ത്

#360malayalam #360malayalamlive #latestnews

സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്.......    Read More on: http://360malayalam.com/single-post.php?nid=3425
സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്.......    Read More on: http://360malayalam.com/single-post.php?nid=3425
വാട്‌സ്ആപ്പിനെ മറികടന്ന് സിഗ്നല്‍ ഒന്നാമതെത്തി സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്