തീയേറ്ററുകൾ ഉടൻ തുറക്കില്ല; വിനോദനികുതിയിൽ ഇളവ് തരാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഫിലിം ചേംബർ

കഴിഞ്ഞ ദിവസം തീയറ്റർ ഉടമകൾ ചേർന്ന യോഗത്തിൽ തീയേറ്ററുകൾ ഉടൻ തുറക്കാനായിരുന്നു തീരുമാനം. പന്ത്രണ്ടാം തീയതിയോടെ തീയറ്ററുകൾ തുറക്കാൻ സജ്ജമായിരിക്കും. അതിനുവേണ്ട വൃത്തിയാക്കലുകൾ ജോലികളടക്കം പുരോഗമിക്കുകയാണെന്നും തീയറ്റർ ഉടമകൾ യോഗത്തിന് ശേഷം പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ  തിയറ്ററുകൾ തുറക്കേണ്ടതില്ലെന്ന് ഫിലിം ചേംബർ തീരുമാനം. സിനിമകൾ ഇപ്പോൾ വിതരണത്തിന് നൽകില്ല. സിനിമ മേഖലക്ക് മുഴുവൻ സർക്കാർ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കണമെന്നും ഫിലിം ചേംബർ. 50 ശതമാനം ആളുകളെ വെച്ച് തിയറ്റർ പ്രവർത്തിപ്പിക്കാൻ കഴിയില്ല. വിനോദനികുതിയിൽ ഇളവ് നൽകാതെ മുന്നോട്ട് പോകാനാവില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3382
...    Read More on: http://360malayalam.com/single-post.php?nid=3382
തീയേറ്ററുകൾ ഉടൻ തുറക്കില്ല; വിനോദനികുതിയിൽ ഇളവ് തരാതെ മുന്നോട്ട് പോകാനാവില്ലെന്ന് ഫിലിം ചേംബർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്