പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ തിരുവാതിര ഉത്സവം തുടങ്ങി

എടപ്പാൾ: പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ചത്തെ തിരുവാതിര മഹോത്സവത്തിന് പ്രാസാദ ശുദ്ധിയോടെ തുടക്കമായി. തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി, കൈനിക്കര വടക്കേടം ജയൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. വെള്ളിയാഴ്ച മുതൽ 28 വരെ ബിംബശുദ്ധിക്രിയകൾ, ആചാര്യവരണം, മുളയിടൽ, കൊടിയേറ്റം, നവകം, പഞ്ചഗവ്യം, മുളപൂജ, ശ്രീഭൂതബലി, വിളക്കാചാരം, ഉത്സവബലി എന്നിവയുണ്ടാകും. 29-ന് വൈകീട്ട് പള്ളിവേട്ട. തിരുവാതിരനാളായ 30-ന് രാവിലെ ഭഗവാന്റെ ആറാട്ട്. ശേഷം ഉത്സവത്തിന് കൊടിയിറങ്ങും. 


റിപ്പോർട്ടർ: ഉണ്ണി ശുകപുരം

#360malayalam #360malayalamlive #latestnews

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ചത്തെ തിരുവാതിര മഹോത്സവത്തിന് പ്രാസാദ ശുദ്ധിയോടെ തുടക്കമായി. തന്ത്രി കെ.ടി. നാരായണൻ നമ്പ...    Read More on: http://360malayalam.com/single-post.php?nid=3252
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ചത്തെ തിരുവാതിര മഹോത്സവത്തിന് പ്രാസാദ ശുദ്ധിയോടെ തുടക്കമായി. തന്ത്രി കെ.ടി. നാരായണൻ നമ്പ...    Read More on: http://360malayalam.com/single-post.php?nid=3252
പെരുമ്പറമ്പ് മഹാദേവക്ഷേത്രത്തിൽ തിരുവാതിര ഉത്സവം തുടങ്ങി പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഒരാഴ്ചത്തെ തിരുവാതിര മഹോത്സവത്തിന് പ്രാസാദ ശുദ്ധിയോടെ തുടക്കമായി. തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്