2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

പെരുമ്പടപ്പ്: 2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2020 - 2025 ആറാം ഭരണ സമിതിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വരണാധികാരിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര  മുതിര്‍ന്ന അംഗമായ, അയിരൂര്‍ ഡിവിഷന്‍ മെമ്പര്‍ സൌദാമിനിക്ക് സത്യവാചകം ചൊല്ലികൊടുത്തു. മറ്റു അംഗങ്ങൾക്ക് മുതിര്‍ന്ന അംഗം  സൌദാമിനി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗം സൌദാമിനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 


യോഗത്തില്‍ പ്രസിഡന്റ്,  വൈസ് പ്രസിഡന്റ് , സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍/ ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ഉപവരണാധികാരി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി ഉഷാദേവി.എ.പി വായിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം.ആറ്റുണ്ണിതങ്ങൾ , മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഖദീജ മൂത്തേടത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.   ബ്ലോക്ക് പഞ്ചായത്ത് ഒ.എന്‍.വി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു

#360malayalam #360malayalamlive #latestnews

2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2020 - 2025 ആറാം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രത...    Read More on: http://360malayalam.com/single-post.php?nid=3154
2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2020 - 2025 ആറാം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രത...    Read More on: http://360malayalam.com/single-post.php?nid=3154
2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2020 ലെ തദ്ദേശ തെഞ്ഞെടുപ്പില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2020 - 2025 ആറാം ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വരണാധികാരിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ചിത്ര മുതിര്‍ന്ന അംഗമായ,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്