സത്യവാചകം ചൊല്ലി അധികാരമേറ്റ് ജനപ്രതിനിധികൾ

മലപ്പുറം: സംസ്ഥാനത്തെ 1199​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​അം​ഗ​ങ്ങ​ൾ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​ചു​മ​ത​ല​യേ​റ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ പത്തുമണിക്കായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. കോർപ്പറേഷനുകളിൽ 11.30നാണ് സത്യപ്രതിജ്ഞ. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ അതതു വരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിച്ചത്.അംഗങ്ങളിൽ ഏറ്റവും പ്രായംകൂടിയ ആളെയാണ് വരണാധികാരികൾ പ്രതിജ്ഞയെടുപ്പിച്ചത്. തുടർന്ന് ഈ അംഗം മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. തു​ട​ർ​ന്ന് ​ഇ​തേ​ ​അം​ഗ​ത്തി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​പു​തി​യ​ ​ഭ​ര​ണ​ ​സ​മി​തി​യു​ടെ​ ​ആ​ദ്യ​യോ​ഗ​വും​ ​ചേ​ർന്നു.​ കോർപ്പറേഷനിൽ ജില്ലാ കലക്ടറാണ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്.

വൈറസ് വ്യാപനത്തെത്തുടർന്നുളള പ്രോട്ടോക്കോൾ നിലവിലുളളതിനാൽ അത് പാലിച്ചായിരുന്നു ചടങ്ങുകൾ.മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനിലെയും അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28ന് നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30നാണ്


#360malayalam #360malayalamlive #latestnews

സംസ്ഥാനത്തെ 1199​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​അം​ഗ​ങ്ങ​ൾ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച...    Read More on: http://360malayalam.com/single-post.php?nid=3150
സംസ്ഥാനത്തെ 1199​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​അം​ഗ​ങ്ങ​ൾ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ച...    Read More on: http://360malayalam.com/single-post.php?nid=3150
സത്യവാചകം ചൊല്ലി അധികാരമേറ്റ് ജനപ്രതിനിധികൾ സംസ്ഥാനത്തെ 1199​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ച്ച​ ​അം​ഗ​ങ്ങ​ൾ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​ചു​മ​ത​ല​യേ​റ്റു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്