തദ്ദേശ തിരഞ്ഞെടുപ്പ് വിജയികള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

മലപ്പുറം: തദ്ദേശം ഭരിക്കാൻ ജനം തിരഞ്ഞെടുത്ത പ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക.നടപടിക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.നാളെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേൽക്കാത്ത അംഗങ്ങൾക്ക് അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനും വോട്ട് ചെയ്യാനും സാധിക്കില്ല.
ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും പ്രായംകൂടിയ അംഗത്തെ വരണാധികാരി മുൻകൂട്ടി നോട്ടിസ് നൽകി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടത് സംബന്ധിച്ച വിവരം അറിയിക്കും.സെക്രട്ടറിയാണ് അദ്ദേഹത്തെ സത്യപ്രതിജ്ഞ ചൊല്ലാനായി ക്ഷണിക്കുക. അദ്ദേഹത്തിന്വരണാധികാരിയാണ് സത്യപതിജ്ഞ ചൊല്ലിക്കൊടുക്കുക.തുടർന്ന് രേഖാമൂലമുള്ള സത്യപ്രതിജ്ഞയിലും റജിസ്റ്ററിലും കക്ഷി ബന്ധം കാണിക്കുന്ന ഫോമിലും ഒപ്പിടും.അതിന് ശേഷം അദ്ദേഹം ഒന്നു മുതലുളള വാർഡുകളിലെ അല്ലെങ്കിൽ ഡിവിഷനുകളിലെ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കോവിഡ് സ്ഥിരീകരിക്കുകയോ ക്വാറന്റീനിലാകുകയോ ചെയ്ത അംഗങ്ങൾക്ക് ഏറ്റവും അവസാനമാണ് സത്യപ്രതിജ്ഞ ചൊല്ലാൻ അവസരം. അംഗം പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചൊല്ലേണ്ടത്.

#360malayalam #360malayalamlive #latestnews

തദ്ദേശം ഭരിക്കാൻ ജനം തിരഞ്ഞെടുത്ത പ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അം...    Read More on: http://360malayalam.com/single-post.php?nid=3133
തദ്ദേശം ഭരിക്കാൻ ജനം തിരഞ്ഞെടുത്ത പ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അം...    Read More on: http://360malayalam.com/single-post.php?nid=3133
തദ്ദേശ തിരഞ്ഞെടുപ്പ് വിജയികള്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും തദ്ദേശം ഭരിക്കാൻ ജനം തിരഞ്ഞെടുത്ത പ്രതിനിധികളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും പ്രായം കൂടിയ അംഗമാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്