ഇൻസ്റ്റഗ്രാം പണിമുടക്കിൽ

ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. 800ന് മുകളില്‍ പരാതികളാണ് downdetector.com ല്‍ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതെ സമയം സംഭവത്തില്‍ ഇത് വരെ ഇന്‍സ്റ്റാഗ്രാം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.  സെര്‍വറിലെ തകരാറാണ് ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. നിരവധി ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇക്കഴിഞ്ഞ ദിവസമാണ് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ മാപ്പ് അടങ്ങിയ ഗൂഗിള്‍ സേവനങ്ങള്‍ പണി മുടക്കിയത്. സര്‍വറുകളില്‍ വന്ന എററുകളിനാലാണ് ഗൂഗിള്‍ സര്‍വീസുകള്‍ പണിമുടക്കിയത്. ഐ.ഒ.എസ് മൊബൈലില്‍ പ്രശ്നമില്ലെന്നും, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് പ്രശ്നം നേരിടുന്നതെന്നും നിരവധി ഉപയോക്താക്കള്‍ അറിയിച്ചു.  

#360malayalam #360malayalamlive #latestnews

ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. അതെ സമയം സംഭവത്തില്‍ ...    Read More on: http://360malayalam.com/single-post.php?nid=3099
ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. അതെ സമയം സംഭവത്തില്‍ ...    Read More on: http://360malayalam.com/single-post.php?nid=3099
ഇൻസ്റ്റഗ്രാം പണിമുടക്കിൽ ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. അതെ സമയം സംഭവത്തില്‍ ഇത് വരെ ഇന്‍സ്റ്റാഗ്രാം ഔദ്യോഗിക.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്