ഇടതുപക്ഷം നേടിയത് വന്‍വിജയം; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ധ്രുവീകരണത്തിൻെറ ഗുണഫലം കോൺഗ്രസും ബി.ജെ.പിയും പങ്കിടുകയാണ്. ബി.ജെ.പി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പര്യടനം നടത്തും. ചൊവ്വാഴ്​ച കൊല്ലത്ത്​ പരിപാടിക്ക്​ തുടക്കമാകും. വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്​ച നടത്തി അഭിപ്രായങ്ങൾ രുപീകരിക്കുകയാണ്​ പര്യടനത്തിന്റെ ലക്ഷ്യമെന്ന് വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടർ ഭരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരള പര്യടനം നടത്താൻ ലക്ഷ്യമിട്ടിരിക്കുന്നത്. പര്യടനത്തിന്റെ വിശദാംശങ്ങൾ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗീകരിച്ചു. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി അവരുടെ നിർദേശവും അഭിപ്രായങ്ങളും സ്വീകരിക്കുകയും അവ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്യും.


ചൊവ്വാഴ്ച ( ഡിസംബർ 22 ) രാവിലെ കൊല്ലത്ത് നിന്നും​ ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം അന്നേ ദിവസം വൈകിട്ട് പത്തനംതിട്ടയിലും എത്തും. 23ന് രാവിലെ ഇടുക്കിയിലും വൈകിട്ട് കോട്ടയത്തുമെത്തും. മുഖ്യമന്ത്രി 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുകയും മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ഡിസംബർ 26ന് കണ്ണൂർ, 27ന് കാസർകോട്, കോഴിക്കോട്​, വയനാട്​. 28 ന് മലപ്പുറം, പാലക്കാട്. 29ന് തൃശൂർ, 30ന് എറണാകുളം. അന്നേ ദിവസം വൈകിട്ട് ആലപ്പുഴയിൽ പര്യടനം സമാപിക്കും.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ധ്രുവീകരണത്തിൻെറ ...    Read More on: http://360malayalam.com/single-post.php?nid=3098
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ധ്രുവീകരണത്തിൻെറ ...    Read More on: http://360malayalam.com/single-post.php?nid=3098
ഇടതുപക്ഷം നേടിയത് വന്‍വിജയം; തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് എ വിജയരാഘവൻ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിനുള്ള ജനങ്ങളുടെ അംഗീകാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ധ്രുവീകരണത്തിൻെറ ഗുണഫലം കോൺഗ്രസും ബി.ജെ.പിയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്