ശ​ബ​രി​മ​ല​യി​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു. കോ​ട​തി​യു​ടെ വി​ധി​പ്പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മാ​കും ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക. ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​ന സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​യ്ക്കാ​നും ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചു.

ശ​ബ​രി​മ​ല​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ണ്ണം കൂ​ട്ട​രു​തെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ഈ ​മാ​സം 20 മു​ത​ല്‍ ആ​ഴ്ച​യി​ല്‍ എ​ല്ലാ ദി​വ​സ​വും 5000 പേ​ര്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​ണ്ണം കൂ​ട്ടു​ന്ന​തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. 48 മ​ണി​ക്കൂ​ര്‍ മു​ന്പു​ള്ള പ​രി​ശോ​ധ​നാ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജ​യ് ത​റ​യി​ലും അ​യ്യ​പ്പ​സേ​വാ സ​മാ​ജ​വും മ​റ്റും സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സി.​ടി. ര​വി​കു​മാ​റും എ. ​ഹ​രി​പാ​ലും അ​ട​ങ്ങു​ന്ന ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.
മ​ണ്ഡ​ല​കാ​ല​ത്ത് നി​ല​വി​ലെ സ്ഥി​തി തു​ട​ര​ണ​മെ​ന്നും പൂ​ജാ​രി​മാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ല്‍ ന​ട അ​ട​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ബോ​ധി​പ്പി​ച്ചു. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 10,000 ആ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. നി​ല​വി​ല്‍ വാ​രാ​ന്ത്യം 3000 പേ​ര്‍​ക്കും മ​റ്റു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ 2000 പേ​ര്‍​ക്കു​മാ​ണ് പ്ര​വേ​ശ​നം.

#360malayalam #360malayalamlive #latestnews

ശ​ബ​രി​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ...    Read More on: http://360malayalam.com/single-post.php?nid=3063
ശ​ബ​രി​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ...    Read More on: http://360malayalam.com/single-post.php?nid=3063
ശ​ബ​രി​മ​ല​യി​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി ശ​ബ​രി​മ​ല​യി​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ 5000 പേ​ര്‍​ക്ക് ദ​ര്‍​ശ​നാ​നു​മ​തി. ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചു. കോ​ട​തി​യു​ടെ വി​ധി​പ്പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മാ​കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്