തിരൂരങ്ങാടി ഡിവിഷനിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് റീപോളിങ് നാളെ

തിരൂരങ്ങാടി: നഗരസഭയിലെ 34ാം ഡിവിഷനിൽ വോട്ടു​ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എത്തിയപ്പോഴാണ് യന്ത്രം പ്രവർത്തിക്കാതിരുന്നത്. തിരൂരങ്ങാടി ഓറിയൻറൽ ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ടേബിളിൽ ഈ ഡിവിഷനിലെ വോട്ട് എണ്ണാൻ രാവിലെ പത്തിനാണ് മെഷീൻ എത്തിച്ചത്. എന്നാൽ, ഓപൺ ചെയ്യാനായില്ല. ജാഫർ കുന്നത്തേരി (മുസ്​ലിം ലീഗ്), രവീന്ദ്രൻ (ബി.ജെ.പി), അബ്​ദുറഷീദ് തച്ചറപടിക്കൽ (സ്വത.) എന്നിവരാണ് ഇവിടെ മത്സരിച്ചത്.


ഉദ്യോഗസ്ഥർ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൊണ്ടോട്ടിയിലായിരുന്ന എൻജിനീയറെ വരുത്തിയിട്ടും ശരിയായില്ല. പിന്നീട് ഉച്ചക്ക് ശേഷം മറ്റൊരു മെഷീൻ എത്തിച്ച്​ ചിപ്പ് മാറ്റിനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച ഡിവിഷനിൽ റീ പോളിങ് നടത്താൻ തീരുമാനിച്ചു.

#360malayalam #360malayalamlive #latestnews

നഗരസഭയിലെ 34ാം ഡിവിഷനിൽ വോട്ടു​ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എ...    Read More on: http://360malayalam.com/single-post.php?nid=3058
നഗരസഭയിലെ 34ാം ഡിവിഷനിൽ വോട്ടു​ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എ...    Read More on: http://360malayalam.com/single-post.php?nid=3058
തിരൂരങ്ങാടി ഡിവിഷനിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് റീപോളിങ് നാളെ നഗരസഭയിലെ 34ാം ഡിവിഷനിൽ വോട്ടു​ യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എത്തിയപ്പോഴാണ്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്