വളാഞ്ചേരി നഗരസഭയിൽ ഭരണം യു.ഡി.എഫ് നിലനിർത്തി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. ചരിത്രത്തിലാദ്യമായി എൻ.ഡി.എ. ഒരുസീറ്റിൽ വിജയിച്ചപ്പോൾ ഇടതുപക്ഷത്തിനെതിരേ മത്സരിച്ച വിമതൻവിജയം കരസ്ഥമാക്കി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. 12 സീറ്റുകളിൽ വിജയംനേടി. വാർഡ് ആറ്‌ മൈലാടിയിലാണ് എൻ.ഡി.എ. സ്ഥാനാർഥി ചാത്തങ്കാവ് ഉണ്ണിക്കൃഷ്ണൻ യു.ഡി.എഫിലെ കെ.എം. ഉണ്ണിക്കൃഷ്ണനെ തോൽപ്പിച്ചത്. 32 വോട്ടിന്‌ പരാജയപ്പെട്ട കെ.എം. ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞ ഭരണസമിതിയിൽ വൈസ് ചെയർമാനായിരുന്നു. കഴിഞ്ഞതവണയും എൽ.ഡി.എഫിന് 12 സീറ്റാണുണ്ടായിരുന്നത്.  ഇത്തവണ വളാഞ്ചേരി നഗരസഭയിൽ താമര വിരിയുമെന്ന ബി.ജെ.പി. വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ പ്രഖ്യാപനം യാഥാർഥ്യമായി. 


വാർഡ് 31 കോതോളിലും അട്ടിമറിവിജയമാണ് നടന്നത്. ഇടതുപക്ഷം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സി.പി.എം. പ്രവർത്തകനായ സദാനന്ദൻ കോട്ടീരി സ്വതന്ത്രനായി ഇവിടെ മത്സരിച്ചു. സി.പി.എമ്മിന്റെ ഔദ്യോഗികസ്ഥാനാർഥി സന്തോഷ് കോട്ടീരിയെയും കഴിഞ്ഞ ഭരണസമിതിയിലെ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന കോൺഗ്രസിലെ ചേരിയിൽ രാമകൃഷ്ണനെയും പരാജയപ്പെടുത്തിയാണ് സദാനന്ദൻ ഭരണസമിതിയിലെത്തിയത്.

#360malayalam #360malayalamlive #latestnews

വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=3057
വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ.......    Read More on: http://360malayalam.com/single-post.php?nid=3057
വളാഞ്ചേരി നഗരസഭയിൽ ഭരണം യു.ഡി.എഫ് നിലനിർത്തി വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്