വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം

വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ സഹീറ ബാനുവാണ് വിജയിച്ചത്. 239 വോട്ടിനാണ് വിജയം. ഇന്നലെയാണ് സഹീറ ബാനു മരിച്ചത്. മുൻ പഞ്ചായത്ത് അംഗവും നിലവിൽ സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമാണ്. വാഹനാപടത്തിൽ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

മലപ്പുറത്ത് യുഡിഎഫിനാണ് മുന്നേറ്റം. ജില്ലാ പഞ്ചായത്തിൽ യുഡിഎഫ്-25, എൽഡിഎഫ്-7 എന്നിങ്ങനെയാണ് ലീഡ് നില. മുനിസിപ്പാലിറ്റിയിലും യുഡിഎഫിന് തന്നെയാണ് മു്‌നനേറ്റം. യുഡിഎഫ്-9, എൽഡിഎഫ്-2. ഗ്രാമപഞ്ചായത്ത് : യുഡിഎഫ്-70, എൽഡിഎഫ്-19.

#360malayalam #360malayalamlive #latestnews

വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റി...    Read More on: http://360malayalam.com/single-post.php?nid=3052
വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റി...    Read More on: http://360malayalam.com/single-post.php?nid=3052
വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം വോട്ടെണ്ണൽ ദിവസത്തിന്റെ തലേന്ന് മരിച്ച മലപ്പുറത്തെ സ്ഥാനാർത്ഥിക്ക് ജയം. തലക്കാട് ഗ്രാമപഞ്ചായത്ത് 15ാം വാർഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാർഥി ഇരഞ്ഞിക്കൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്