ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് നഷ്ടപ്പെടാൻ കാരണം എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമോ?

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഒരു കാലത്തും തകരാത്ത കോട്ടകളിലും അടിതെറ്റി യു.ഡി.എഫ്. കോട്ടയവും പത്തനംതിട്ടയും ഉൾപ്പെടെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടത്. ക്രൈസ്തവ സമുദായാംഗങ്ങളാണ്  കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വോട്ടർമാരിലേറെയും. കാലങ്ങളായി യു.ഡി.എഫിനെ ഈ ജില്ലകളിൽ നിലനിർത്തുന്നതും ഇവരുടെ വോട്ടുകളാണെന്നതിലും സംശയമില്ല. എന്നാൽ മറ്റു തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവയുമായി യു.ഡി.എഫ് ഇത്തവണ പ്രാദേശിക തലത്തിൽ നീക്കുപോക്ക് നടത്തിയിരുന്നു. ഇതാണ് യു.ഡി.എഫിൻറെ പരമ്പരാഗത വോട്ടു ബാങ്കുകളായി അറിയപ്പെട്ടിരുന്ന ക്രൈസ്തവ വിശ്വാസികളെ അകറ്റാൻ കാരണമെന്നു വിലയിരുത്തപ്പെടുന്നത്.  കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതു മുന്നണിയിലേക്ക് കളം മാറിയതും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ക്ഷീണിപ്പിച്ചു. ഇതിനു പിന്നാലെയാണ് എസ്.ഡി.പി.ഐ വെൽഫെയർ നീക്കു പോക്കും പരമ്പരാഗത വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്തിയത്. നീക്കു പോക്ക് പ്രാദേശികമായിരുന്നെങ്കിലും സംസ്ഥാനതലത്തിൽ ഇത് വൻ ചർച്ചയായിരുന്നു. 


ഈ നീക്കു പോക്ക് ഏറ്റവുമധികം പ്രത്യാഘാതമുണ്ടാക്കിയത് പത്തനംതിട്ട ജില്ലയിലാണെന്നാണ് പ്രദേശിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ജോസ് കെ. മാണിക്ക് കാര്യമായ സ്വാധീനമില്ലാത്ത മേഖലയായിട്ടും പത്തനംതിട്ടയിൽ യു.ഡി.എഫിനെ അടിതെറ്റിച്ചത് തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന ‍ഇത്തരം സംഘടനകളുമായുള്ള നീക്കു പോക്കാണെന്നും ഇവർ പറയുന്നു. അതേസമയം യു.ഡി.എഫ് ബന്ധത്തിലൂടെ മികച്ച നേട്ടമാണ് എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയത്. ഏറ്റവും അവസാനം പുറത്തുവന്ന കണക്കനുസരിച്ച് 2015-ൽ 47 സീറ്റ് മാത്രം ഉണ്ടായിരുന്ന എസ്.ഡി.പി.ഐ ഇക്കുറി നൂറിലധികം സീറ്റുകളിലാണ് വിജയിച്ചത്.  ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളിലും വന്‍ മുന്നേറ്റമാണ് അവർ നടത്തിയത്.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഒരു കാലത്തും തകരാത്ത കോട്ടകളിലും അടിതെറ്റി യു.ഡി.എഫ്. കോട്ടയവും പത്തനംതിട്ടയും ഉൾപ്പെ...    Read More on: http://360malayalam.com/single-post.php?nid=3046
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഒരു കാലത്തും തകരാത്ത കോട്ടകളിലും അടിതെറ്റി യു.ഡി.എഫ്. കോട്ടയവും പത്തനംതിട്ടയും ഉൾപ്പെ...    Read More on: http://360malayalam.com/single-post.php?nid=3046
ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് നഷ്ടപ്പെടാൻ കാരണം എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി ബന്ധമോ? തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഒരു കാലത്തും തകരാത്ത കോട്ടകളിലും അടിതെറ്റി യു.ഡി.എഫ്. കോട്ടയവും പത്തനംതിട്ടയും ഉൾപ്പെടെ യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ മുന്നണിയെ കൈവിട്ടത്. ക്രൈസ്തവ സമുദായാംഗങ്ങളാണ് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്