തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറായി

മലപ്പുറം: തിങ്കളാഴ്ച നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ക്രമീകരണം പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിലെ ആറ്‌ പഞ്ചായത്തുകളിലെ 200 ബൂത്തുകളിലേക്കുള്ള വോട്ടിങ് യന്ത്രത്തിന്റെ ക്രമീകരണമാണ് നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർത്തിയാക്കിയത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് വോട്ട് രേഖപ്പെടുത്താനുള്ള മൂന്ന് യന്ത്രങ്ങൾ ഒരു കൺട്രോൾ യൂണിറ്റുമായി ഘടിപ്പിക്കുന്ന പ്രവർത്തനമാണ് രണ്ടുദിവസമായി ഇവിടെ നടന്നത്. ആവശ്യമായ പരിശീലനംലഭിച്ച ജീവനക്കാരാണ് പ്രവൃത്തികൾ നടത്തിയത്. സ്‌ട്രോങ് റൂമിലേക്ക് മാറ്റി പോലീസ് കാവൽ ഏർപ്പെടുത്തിയ ഈ യന്ത്രങ്ങൾ ഞായറാഴ്ച ബൂത്തുകളിലേക്ക് ചുമതലപ്പെടുത്തിയ പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും.

മുഖ്യവരണാധികാരി നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ, ഉപ വരണാധികാരി ബി.ഡി.ഒ. സി. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 

#360malayalam #360malayalamlive #latestnews

തിങ്കളാഴ്ച നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ക്രമീകരണം പൂർത്തിയായി. നിലമ...    Read More on: http://360malayalam.com/single-post.php?nid=2988
തിങ്കളാഴ്ച നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ക്രമീകരണം പൂർത്തിയായി. നിലമ...    Read More on: http://360malayalam.com/single-post.php?nid=2988
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടിംഗ് യന്ത്രങ്ങൾ തയ്യാറായി തിങ്കളാഴ്ച നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ക്രമീകരണം പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിലെ ആറ്‌ പഞ്ചായത്തുകളിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്