തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം പ്രചരണം അവസാനഘട്ടത്തിലേക്ക്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  മൂന്നാം ഘട്ട  തിരഞ്ഞെടുപ്പ് 14ന് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികള്‍ അവസാനഘട്ട പ്രചരണരംഗത്ത് സജീവമായിരിക്കുകയാണ്.കടുത്ത മത്സരമാണ് പലവാര്‍ഡുകളിലും നടക്കുന്നത്.കൂട്ടിയും കിഴിച്ചും മുന്നണികള്‍ മനക്കോട്ടകള്‍ കെട്ടിത്തുടങ്ങിയിട്ടുണ്ട്.വാര്‍ഡുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഓരോ വോട്ടും പാര്‍ട്ടിക്കാര്‍ക്ക്  നിര്‍ണ്ണായകമാവും.കോവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതു പരിപാടികള്‍ക്ക് പകരം കുടുംബ യോഗങ്ങളും വീടുകള്‍ കയറിയുള്ള നിശബ്ദ വോട്ട് പിടുത്തവും ആണ് സ്ഥാനാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്.മറ്റു തെരെഞ്ഞെടുപ്പുകളെ അപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യല്‍മീഡിയ ഉപയോഗിച്ചുള്ള പ്രചരണത്തിനാണ് ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കുമായി വാട്ട്സപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് മുന്നണികള്‍ പ്രചരണം കൊഴുപ്പിക്കുന്നത്.


#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് 14ന് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികള്‍ അവസാനഘട്ട പ്രചരണരംഗത്ത...    Read More on: http://360malayalam.com/single-post.php?nid=2977
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് 14ന് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികള്‍ അവസാനഘട്ട പ്രചരണരംഗത്ത...    Read More on: http://360malayalam.com/single-post.php?nid=2977
തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടം പ്രചരണം അവസാനഘട്ടത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് 14ന് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികള്‍ അവസാനഘട്ട പ്രചരണരംഗത്ത് സജീവമായിരിക്കുകയാണ്.കടുത്ത മത്സരമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്