പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള വോട്ടോട്ടത്തിലാണ് സ്ഥാനാർഥികളും മുന്നണികളും

മലപ്പുറം: പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നണികളും സ്ഥാനാർത്ഥികളും സജീവം. വിധിയെഴുതാൻ മൂന്നുദിവസം മാത്രം ശേഷിക്കെ അവസാനവട്ട പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി പോരായ്മകൾ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. കൊവിഡ് സാഹചര്യത്തിലും വോട്ടർമാർ വലിയ തോതിൽ ബൂത്തുകളിൽ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടികൾ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മുൻതിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വേണ്ടത്ര ആവേശമുണ്ടാക്കിയില്ലെന്ന ആശങ്ക പാർട്ടികൾക്കുണ്ടായിരുന്നു. വോട്ടർമാർ ബൂത്തിലെത്താൻ മടിക്കുമോയെന്ന ആശങ്കയും അകന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നടന്ന തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ആശ്വാസമേകുന്നുണ്ട്. വോട്ടിംഗ് മെഷീനിന്റെ മാതൃകയുമായി ചിഹ്നവും സ്ഥാനാർത്ഥിയെയും പരിചയപ്പെടുത്തുന്നത് നാളത്തോടെ പൂർത്തിയാക്കും. വോട്ടർ പട്ടിക സ്ലിപ്പ് വിതരണം ഇന്നലെ മുതൽ തുടങ്ങിയിട്ടുണ്ട്. ഇന്നത്തോട് കൂടി സ്ലിപ്പ് വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാഹനങ്ങളിൽ ലൗഡ് സ്പീക്കർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നു. അവസാന മൂന്ന് ദിവസങ്ങളിലാണ് സാധാരണഗതിയിൽ പരസ്യ പ്രചാരണങ്ങളുടെ വീറും വാശിയുമേറുക. ഇടതടവില്ലാതെ പ്രചാരണ വാഹനങ്ങളുടെ നിര തന്നെയെത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഇതിന് യാതൊരു കുറവുമില്ല. ലൗഡ് സ്പീക്കറുകളുടെ ആവശ്യം വർദ്ധിച്ചതോടെ ഒരുദിവസത്തിന് 6,​000 രൂപയിലധികമാണ് വാടക ഈടാക്കുന്നത്. മൂന്ന് ദിവസത്തിൽ കുറവ് ലഭിക്കുകയുമില്ല. പാലക്കാട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവിടെനിന്ന് പകുതി വാടകയ്ക്ക് മൈക്ക് സെറ്റുകൾ എത്തിക്കുന്നുണ്ട്. അങ്ങാടികൾ കേന്ദ്രീകരിച്ച് സ്വീകരണ,​ വിശദീകരണ പരിപാടികളിലാണ് ബ്ലോക്ക്,​ ജില്ലാതലങ്ങളിലേക്ക് മത്സരിക്കുന്നവർ.


ഫിനിഷിംഗ് പോയിന്റിലേക്ക്

വീടുകൾ കയറിയിറങ്ങി വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. സ്‌ക്വാഡ് വർക്കുകൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ചാഞ്ചാടുന്ന വോട്ടർമാരുടെ പട്ടിക തയ്യാറാക്കി ഇവരെ സ്വാധീനിക്കാനാണ് ശ്രമം. വാർഡുകളിലെ സ്ഥാനാർത്ഥികൾ എല്ലാവരെയും ഫോൺ മുഖാന്തരം ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്. ചെറിയവോട്ടുകളുടെ ഭൂരിപക്ഷമുള്ള വാർഡുകളിലാണ് പ്രചാരണത്തിന് കൂടുതൽ വീറും വാശിയും. നിശബ്ദപ്രചാരണത്തിന് മുമ്പെ വോട്ടോട്ടത്തിൽ ഒരുപടി മുന്നിൽ നിൽക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാ‌ർത്ഥികൾ.

#360malayalam #360malayalamlive #latestnews

പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നണികളും സ്ഥാനാർത്ഥികളും സജീവം. വിധിയെഴുതാൻ മൂന്...    Read More on: http://360malayalam.com/single-post.php?nid=2973
പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നണികളും സ്ഥാനാർത്ഥികളും സജീവം. വിധിയെഴുതാൻ മൂന്...    Read More on: http://360malayalam.com/single-post.php?nid=2973
പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാനുള്ള വോട്ടോട്ടത്തിലാണ് സ്ഥാനാർഥികളും മുന്നണികളും പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നണികളും സ്ഥാനാർത്ഥികളും സജീവം. വിധിയെഴുതാൻ മൂന്നുദിവസം മാത്രം ശേഷിക്കെ അവസാനവട്ട പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്