രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശരാശരി 76.04 ശതമാനം

എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക്(വൈകിട്ട് 6.35) പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ ശരാശരി പോളിംഗ് ശതമാനം. ഇന്ന് വോട്ടെടുപ്പ് നടന്ന ഓരോ ജില്ലകളിലെയും പോളിംഗ് ശതമാനം ഇനി പറയുന്നു. കോട്ടയം - 73.77%, എറണാകുളം - 76.78%, തൃശൂർ - 74.564%, പാലക്കാട് - 77.57%, വയനാട് - 79.25%. കോർപ്പറേഷൻ: തൃശൂർ - 63.39%, എറണാകുളം - 61.45%.  ആറുമണി കഴിഞ്ഞും ചില പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം നല്‍കി. 


47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും സമ്മതിദാന അവകാശം രേഖപ്പെടുത്തി. എന്നാല്‍ വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താനായില്ല.

#360malayalam #360malayalamlive #latestnews

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക്(വൈകിട്ട് 6.35) പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്...    Read More on: http://360malayalam.com/single-post.php?nid=2970
തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക്(വൈകിട്ട് 6.35) പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്...    Read More on: http://360malayalam.com/single-post.php?nid=2970
രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശരാശരി 76.04 ശതമാനം തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. നിലവിലെ കണക്ക്(വൈകിട്ട് 6.35) പ്രകാരം 76.04 ആണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന ജില്ലകളിലെ ശരാശരി പോളിംഗ് ശതമാനം. ഇന്ന് വോട്ടെടുപ്പ് നടന്ന ഓരോ ജില്ലകളിലെയും പോളിംഗ് ശതമാനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്