മാധ്യമരംഗത്തു നിന്നും ഇത്തവണ നാല് സ്ഥാനാർത്ഥികളാണ് മൽസരിക്കുന്നത്

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിലും പൊന്നാനി നഗരസഭയിലുമായി ഇത്തവണ 4 മാധ്യമ പ്രവർത്തകരാണ് ജനവിധി തേടുന്നത്. മൂന്നുപേർ വട്ടംകുളം പഞ്ചായത്തിലും ഒരാൾ പൊന്നാനി നഗരസഭയിലുമാണ്.

വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ എൽ. ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി റഷീദ് കുഞ്ഞിപ്പയും,9 ാം വാർഡിൽ UDF സ്ഥാനാർത്ഥിയായി ഹസൈനാർ നെല്ലിശ്ശേരിയും, 13-ാം വാർഡിൽ എൽ ഡി എഫ് സുഹൈല അഫീഫയും പൊന്നാനി നഗരസഭയിൽ നാൽപ്പത്തിനാലാം വാർഡിൽ ലീഗിലെ ഷെഫീഖുമാണ് മാധ്യമ രംഗത്തു നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.


ഒന്നാം വാർഡിൽ മത്സരിക്കുന്ന റഷീദ് കുഞ്ഞിപ്പ സിറാജ് പത്രത്തിൻ്റെ എടപ്പാൾ ലേഖകനാണ്. ഓട്ടോറിഷ അടയാളത്തിലാണ് എൽ. ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി റഷീദ് കുഞ്ഞിപ്പ മത്സരിക്കുന്നത്. ഇദ്ദേഹം സി.പി.എമ്മിൻ്റെ സജീവ പ്രവർത്തകനാണ്.9 ാം വാർഡിൽ UDF സ്ഥാനാർത്ഥിയായി കോണി അടയാളത്തിൽ മത്സരിക്കുന്ന ഹസൈനാർ നെല്ലിശ്ശേരി  ചന്ദ്രിക പത്രത്തിൻ്റെ എടപ്പാൾ ലേഖകനായിരുന്നു.പൊതുപ്രവർത്തന രംഗത്ത് സജീവ സാനിധ്യമാണ് ഹസൈനാർ നെല്ലിശ്ശേരി .മുസ്ലിം ലീഗിൻ്റെ വിദ്യാർത്ഥി സംഘടനയായ MSFലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക്  ഇദ്ദേഹം കടന്നു വരുന്നത്.നിലവിൽ MSF ജില്ലാ സെക്രട്ടറിയാണ്. 13-ാം വാർഡിൽ നിന്നും എൽ ഡി എഫിന് വേണ്ടി അരിവാൾ നെൽകതിർ അടയാളത്തിൽ മത്സര രംഗത്തുള്ള സുഹൈല അഫീഫും മാധ്യമ രംഗത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 5 വർഷമായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. തൃശൂർ സെൻ്റ് അലോഷ്യസ് കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷൻ ജേർണലിസം പൂർത്തിയാക്കിയ സുഹൈല അഫീഫ് മീഡിയ വണ്ണിലാണ് ട്രെയിനിംങ്ങ് പൂർത്തിയാക്കിയത്.തുടർന്ന് ഡെയ്ലി ഹണ്ടിൻ്റെ വൺ ഇന്ത്യാ ചാനലിൽ സബ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് മലയാളം എക്സ്പ്രപ്രസ് ടിവിയിൽ സബ് എഡിറ്ററും അവതാരികയുമായിരുന്നു.ഐ ബി.സി ലൈവിൽ സബ് എഡിറ്റർ, കൗൺഡൗൺ മീഡിയയിൽ ചീഫ് എഡിറ്ററും അവതാരികയുമാണിപ്പോൾ. കൂടാതെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ വോയിസ്‌ആർട്ടിസ്റ്റുമായി പ്രവർത്തിക്കുന്നുണ്ട്. മാധ്യമ രംഗത്തു നിന്നും ലഭിച്ച അറിവുകൾ പൊതുജന നന്മക്കായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ഉത്തമ വിശ്വാസത്തിലാണ് ഈ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് മുന്നേറുന്നത്.

#360malayalam #360malayalamlive #latestnews

വട്ടംകുളം പഞ്ചായത്തിലും പൊന്നാനി നഗരസഭയിലുമായി ഇത്തവണ 4 മാധ്യമ പ്രവർത്തകരാണ് ജനവിധി തേടുന്നത്. മൂന്നുപേർ വട്ടംകുളം പഞ്ചായത്തില...    Read More on: http://360malayalam.com/single-post.php?nid=2961
വട്ടംകുളം പഞ്ചായത്തിലും പൊന്നാനി നഗരസഭയിലുമായി ഇത്തവണ 4 മാധ്യമ പ്രവർത്തകരാണ് ജനവിധി തേടുന്നത്. മൂന്നുപേർ വട്ടംകുളം പഞ്ചായത്തില...    Read More on: http://360malayalam.com/single-post.php?nid=2961
മാധ്യമരംഗത്തു നിന്നും ഇത്തവണ നാല് സ്ഥാനാർത്ഥികളാണ് മൽസരിക്കുന്നത് വട്ടംകുളം പഞ്ചായത്തിലും പൊന്നാനി നഗരസഭയിലുമായി ഇത്തവണ 4 മാധ്യമ പ്രവർത്തകരാണ് ജനവിധി തേടുന്നത്. മൂന്നുപേർ വട്ടംകുളം പഞ്ചായത്തിലും ഒരാൾ പൊന്നാനി നഗരസഭയിലുമാണ്. വട്ടംകുളം ഗ്രാമപഞ്ചായത്ത് ഒന്നാം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്